തുടർച്ചയായ 13 ജയിച്ച് റെക്കോർഡ് ഇടാനുള്ള ഇന്ത്യൻ മോഹങ്ങൾക്ക് ആഫ്രിക്ക തിരിച്ചടി നൽകിയിരുന്നു. കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്ത്യൻ ബൗളറുമാർ കളി മറന്നപ്പോൾ ആവേശ ജയം സ്വന്തമാക്കി ആഫ്രിക്ക പരമ്പരയിൽ മുന്നിലെത്തി. ഐ.പി.എലിൽ അവസാനിപ്പിച്ചത് എവിടെയോ അവിടെ നിന്നും തുടങ്ങിയ ഡേവിഡ് മില്ലറിന്റെ മികവിലാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്.
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം മുനോട്ടുവെച്ചപ്പോൾ അതെ നാണയത്തിൽ തിരിച്ചടിച്ച ആഫ്രിക്ക 7 വിക്കറ്റിന്റെ ജയം സ്വന്തം ആക്കുക ആയിരുന്നു . നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 211 റണ്‍സ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ഇന്ത്യയുടെ ബാറ്റിങ് നിര അത്രയും മികച്ച രീതിയിലാണ് കഴിഞ്ഞ മത്സരത്തിൽ കളിച്ചത്. ഇത് ഇപ്പോൾ പാര ആയിരിക്കുന്നതോ ഇന്ത്യയുടെ മുൻ നിര താരങ്ങളാടിയ കോഹ്ലി, രോഹിത്, രാഹുൽ തുടങ്ങിയവർക്കാണ് . യുവതാരങ്ങൾ വളരെ വേഗം സ്കോർ ചെയ്യുന്നത് മൂന്നുപേരുടെയും സ്ഥാനത്തിന് ഭീക്ഷണിയാണ്.
ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുകയാണ് ഇപ്പോൾ രോഹൻ ഗവാസ്‌ക്കർ- ഇന്ത്യയുടെ യുവതാരങ്ങൾ ആക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ളവരാണവര്‍. വിരാട്, രോഹിത് എന്നിവരെല്ലാം ആധുനിക ക്രിക്കറ്റിലെ ഇതിഹാസമാണ്. നിറയെ പ്രതിഭയുള്ളവരാണ് ഇവര്‍. എന്നാല്‍ ചിന്താഗതിയിലാണ് പ്രശ്‌നം. അത് കാലഘട്ടത്തിന്റെ പ്രശ്‌നമാണ്. ക്രിക്കറ്റിലുടെനീളം ഇത് സംഭവിച്ചിട്ടുണ്ട്. 80കളില്‍ ഏകദിനത്തില്‍ 220 റണ്‍സ് വിജയിക്കാന്‍ സാധിക്കുന്ന സ്‌കോറായിരുന്നു. എന്നാല്‍ ഇന്ന് 200 പ്ലസ് ടി20യില്‍ മറികടക്കുന്നു. അവസാന അഞ്ച് ആറ് വര്‍ഷത്തിലേക്ക് നോക്കിയാല്‍ ഒട്ടുമിക്ക താരങ്ങളും ടി20 കളിച്ച് വന്നവരാണെന്ന് വ്യക്തമാവും.”
യുവതാരങ്ങളുടെ പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ – ‘തീര്‍ച്ചയായും ഇഷ്ടം തോന്നുന്ന പ്രകടനമായിരുന്നു. ഇപ്പോഴത്തെ ടി20 ഫോര്‍മാറ്റില്‍ എങ്ങനെ കളിക്കണമെന്നാണ് അത് കാട്ടിത്തന്നത്. ദക്ഷിണാഫ്രിക്ക ജയിച്ചെങ്കിലും ഇന്ത്യയുടെ ഇന്നിങ്‌സ് വളരെ മനോഹരമായിരുന്നു. എങ്ങനെയാണ് ടി20യില്‍ ബാറ്റ് ചെയ്യേണ്ടതെന്ന് അവര്‍ കാട്ടിത്തന്നു. ഡേവിഡ് മില്ലറുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെത്തിച്ചത്.”
എന്തായാലും 2007 ലോകകപ്പിൽ അന്നത്തെ സീനിയർ താരങ്ങൾ മാറി നിന്നപോലെ ഇപ്പോൾ ഉള്ള സീനിയർ താരങ്ങളും മാറി നിൽക്കണമെന്ന് എന്ന് പറയുന്നവർ ഉണ്ട്.