മങ്കിഗേറ്റ് കാലങ്ങൾക്ക് ശേഷം ക്ലോസ് ഫ്രണ്ട്‌സ് ആയി, തനിക്കൊരു ഷോക്കായിപ്പോയെന്ന് ഹർഭജൻ

ക്രിക്കറ്റ് ലോകത്തിന് വലിയ ഞെട്ടലാണ് ആൻഡ്രൂ സൈമണ്ട്സിന്റെ മരണവാർത്ത. ക്രിക്കറ്റ് ലോകത്തുനിന്നും അനേകം ആളുകളാണ് താരത്തിന്റെ ഓർമകളിൽ പങ്കുചേരുന്നത്. ഇതിൽ വലിയ ഞെട്ടലോടെ അനുശോചനം രേഖപ്പെടുത്തിയ ഒരാളാണ് ആൻഡ്രൂവുമായി എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന് ഹർഭജൻ സിങ്. സൈമൺസിന്റെ അപ്രതീക്ഷിതമായ വിയോ​ഗം തനിക്കൊരു ഷോക്കായിപ്പോയെന്ന് താരം ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയെന്നും ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മങ്കിഗേറ്റ് വിവാദത്തിലൂടെ വലിയ ശത്രുക്കളായിരുന്ന ഇരുവരും ഐ.പി.എലിൽ ഒരു ടീമിലെത്തിയതോടെയാണ് പിണക്കം മറന്നത്.

“ആൻഡ്രൂ സൈമണ്ട്സിന്റെ പെട്ടെന്നുള്ള വിയോഗം കേട്ട് ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ മരണം വളരെ നേരത്തേയായിപ്പോയി. സൈമണ്ട്സിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു”. ഹർഭജൻ ട്വിറ്ററിൽ കുറിച്ചു.

2008 ഓസ്‌ട്രേലിയൻ പരമ്പരയിലാണ് വിവാദം അരങ്ങേറുന്നത്. ഹർഭജൻ തന്നെ വംശീയാധിക്ഷേപം നടത്തി എന്ന സൈമണ്ട്സിന്റെ ആരോപണം ആ ടെസ്റ്റിനെ പ്രശസ്തമാക്കി. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് ഹർഭജനും പറഞ്ഞു. എന്തായാലും വലിയ ശിക്ഷ കിട്ടാതെ ഹർഭജൻ രക്ഷപെട്ടു. തന്റെ കരിയറിനെ ഈ സംഭവം ബാധിച്ചെന്ന് ആൻഡ്രൂ പിന്നീട് പറഞ്ഞു. 2011ലെ ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ആന്‍ഡ്രു സൈമൺസും ഹര്‍ഭജന്‍ സിങും ഒരുമിച്ച് കളിക്കുന്നതും കാണാന്‍ കഴിഞ്ഞു. ഹർഭജൻ തന്നോട് എവെ സംഭവുമായി ബന്ധപ്പെട്ട് മാപ്പ് പറഞ്ഞെന്നും സൈമണ്ട്സ് പറഞ്ഞു.

എന്തായാലും വിവാദത്തിലൂടെ ഓർക്കുന്ന ഇവരുടെ ബന്ധം വർഷങ്ങൾക്ക് ശേഷം സുഹൃത്തുക്കളുടെ പോലെയായി.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം