ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കാന്‍ പോകുന്ന പേര് അവന്‍റേതാകും: മൈക്ക് ഹെസ്സന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയുള്ള മികച്ച പ്രകടനം കണക്കിലെടുത്ത്, 2024 ലെ ഐസിസി ടി20 ലോകകപ്പിന് ശേഷം അഭിഷേക് ശര്‍മ്മ ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുമെന്ന് മൈക്ക് ഹെസ്സന്‍. സണ്‍റൈസേഴ്‌സിനെതിരെ അഭിഷേക് 28 ബോളില്‍ 75* റണ്‍സ് അടിച്ചെടുത്തിരുന്നു ഓപ്പണിംഗ് പങ്കാളിയായ ട്രാവിസ് ഹെഡ് 89* റണ്‍സെടുത്തു. ഹെഡും അഭിഷേകും ചേര്‍ന്ന് ലഖ്‌നൗ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 9.4 ഓവറില്‍ മറികടന്നു.

പവര്‍പ്ലേ ഓവറുകളില്‍ സ്പിന്‍ കളിക്കാനുള്ള അഭിഷേകിന്റെ കഴിവിനെയും പേസിനെതിരായ അദ്ദേഹത്തിന്റെ പ്രകടനത്തെയും ഹെസ്സന്‍ പ്രശംസിച്ചു. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം യുവതാരം ഇന്ത്യന്‍ ടീമില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങളുണ്ടാകുമെന്നും ടി20 ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ തുടങ്ങിയ കളിക്കാര്‍ക്കൊപ്പം അഭിഷേകിനെ തിരഞ്ഞെടുക്കുമെന്നും ഹെസ്സന്‍ പറഞ്ഞു.

എന്റെ അഭിപ്രായത്തില്‍ പവര്‍പ്ലേ ഓവറുകളില്‍ അദ്ദേഹത്തിന് തീര്‍ച്ചയായും സ്പിന്നിനെ നേരിടാന്‍ കഴിയും. പേസിനെതിരെ അദ്ദേഹം കാര്യമായ മുന്നേറ്റം നടത്തി. ബൗണ്ടറികളിലേക്ക് പോകുമ്പോള്‍ അദ്ദേഹം മികച്ച കളിക്കാരനാണ്. ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്ലിനായാലും ജയ്സ്വാളിനായാലും ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം. നിരവധി പേരുകളുണ്ട്, പക്ഷേ ആളുകള്‍ വളരെയധികം സംസാരിക്കുന്ന ഒരു പേര് അവന്റേതാകും- ഹെസ്സന്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ 2024ല്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 401 റണ്‍സാണ് അഭിഷേക് നേടിയത്. SRH-ന് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 426 റണ്‍സ് നേടിയ 2022 സീസണിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച IPL പ്രകടനമാണിത്. 205.64 സ്ട്രൈക്ക് റേറ്റും 36.45 ശരാശരിയുമാണ് ഈ 23 കാരനായ ബാറ്റര്‍ക്കുള്ളത്.

ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അഭിഷേക്, 35 എണ്ണം അദ്ദേഹത്തിന്റെ പേരിലാണ്. എല്‍എസ്ജിക്കെതിരായ മത്സരത്തില്‍ അദ്ദേഹം എട്ട് ബൗണ്ടറികളും ആറ് സിക്സറുകളും നേടി.

Latest Stories

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍

'അല്ലു അര്‍ജുന്റെ സിനിമകള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ല..'; വീണ്ടും വിവാദം

കേന്ദ്രവാദം ദുരൂഹം: സര്‍ക്കാരിന്റെ നടപടി പിന്തിരിപ്പന്‍; തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശം ഉടന്‍ പിന്‍വലിക്കണം; രൂക്ഷ വിമര്‍ശനവുമായി സിപിഎം

കണ്ണീര് തുടച്ച് സെല്‍ഫി എടുക്കും, മമ്മൂട്ടി ചിത്രത്തിന്റെ സെറ്റ് പൊളിച്ചപ്പോള്‍ അവിടെ ബാക്കി വന്ന ഭക്ഷണം കഴിച്ച് ജീവിച്ചിട്ടുണ്ട്: ടൊവിനോ തോമസ്

ഞാന്‍ പൂര്‍ണനല്ല, ശരിക്കും അതിന് എതിരാണ്.. എനിക്ക് ആരോ നല്‍കിയ പേരാണത്: മോഹന്‍ലാല്‍

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍