ജയത്തിന് പിന്നാലെ സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചർച്ചയാകുന്നു, നിമിഷങ്ങൾക്കുളിൽ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ ടി-20 മത്സരത്തിൽ ഇന്ത്യ 7 വിക്കറ്റ് ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ മൂന്ന് ടി-20 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഇന്ത്യ 1-0 ത്തിന് മുന്നിൽ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി വന്നവരും പോയവരും എല്ലാം വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. ടീമിന്റെ ടോപ് സ്‌കോറർ ഹാർദിക് പാണ്ഡ്യ 16 പന്തുകളിൽ 5 ഫോറും 2 സിക്സറുകളുമടക്കം 39 റൺസ് നേടി തിളങ്ങിയപ്പോൾ 19 പന്തിൽ 6 ബൗണ്ടറികളുടെ സഹായത്തോടെ 29 റൺ നേടിയ സഞ്ജുവും മോശമാക്കിയില്ല.

സഞ്ജുവിനെ സംബന്ധിച്ച് കിട്ടിയ അവസരം അദ്ദേഹം നന്നായി തന്നെ ഉപയോഗിച്ചു എന്ന് പറയാം. മനോഹരമായ ഷോട്ടുകൾ കളിച്ചുകൊണ്ട് ആരാധകരുടെ മനം നിറക്കുന്ന ഇന്നിംഗ്സ് തന്നെ കളിക്കാൻ മലയാളി താരത്തിന് സാധിച്ചു എന്ന് പറയാം. ഈ മികവ് തുടർന്നാൽ രോഹിത് ഒഴിച്ചിട്ട ഓപ്പണിങ് സിംഹാസനത്തിൽ സഞ്ജു ഉണ്ടാകും എന്നും ഉറപ്പിക്കാം. ബംഗ്ലാദേശ് ഉയർത്തിയ താരതമ്യേന ചെറിയ സ്കോർ പിന്തുടരുമ്പോൾ തന്നെ ഇന്ത്യ ജയം ഉറപ്പിച്ചത് ആയിരുന്നു.

ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ അഭിഷേക് – സഞ്ജു സഖ്യം നയം വ്യക്തമാക്കി. ഇതിനിടയിൽ സഞ്ജുവുമൊത്തുള്ള ചെറിയ ആശങ്ക കുഴപ്പത്തിൽ താരം റണ്ണൗട്ടായി മടങ്ങിയത്. ശേഷം സഞ്ജുവും സൂര്യകുമാറും ഇന്ത്യൻ സ്കോർ ബോർഡ് മുന്നോട്ട് നയിച്ച്. സൂര്യ മാസ് ആയിരുന്നെങ്കിൽ സഞ്ജു ക്ലാസ് ആയിരുന്നു. ഇരുവരും 29 റൺ എടുത്ത ശേഷമാണ് പുറത്തായത്. നിതീഷ് കുമാർ റെഡിയുമൊത്ത്‌ ഹാർദിക് മത്സരം മനോഹരമായി ഫിനിഷ് ചെയ്യുകയും ചെയ്തു.

എന്തായാലും മത്സരശേഷം സഞ്ജുവിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറഞ്ഞത് ഇങ്ങനെ ആയിരുന്നു- ഈ ഗെയിം ഇങ്ങനെ കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 💪🏾

ഇന്ത്യയുടെ അറ്റാക്കിങ് രീതിയിൽ ഉള്ള ബാറ്റിങ്ങിനെയാണ് സഞ്ജു സൂചിപ്പിച്ചത്. വന്നവരും പോയവരും എല്ലാം അടിച്ചുതകർക്കുന്ന ബാറ്റിംഗ് ശൈലിയാണ് ഇന്ത്യ ഇപ്പോൾ പിന്തുടരുന്നത്.

Latest Stories

'പല്ല് കടിക്കണ്, മുഷ്ടി ചുരുട്ടണ്'; നിയമസഭയില്‍ കട്ട കലിപ്പില്‍ വി ശിവന്‍കുട്ടി; അരുതെന്ന് തടഞ്ഞ് മുഖ്യമന്ത്രി

ചതി മനസിലാക്കിയത് ഭർത്താവിന്റെ മരണശേഷം; ദേഷ്യം തീർക്കാൻ ചിതാഭസ്മം ചവച്ചരച്ച് തിന്ന് കനേഡിയൻ എഴുത്തുകാരി

വലിയ സംഭവമൊക്കെ തന്നെ, എബി ഡിവില്ലേഴ്‌സിനെ വീഴ്ത്താൻ ആ ഒറ്റ തന്ത്രം മതി: പാർഥിവ് പട്ടേൽ

ഭൂമി കുംഭകോണം കേസ്; ലാലു പ്രസാദ് യാദവിനും മക്കൾക്കും ജാമ്യം

"ഞങ്ങളുടെ ബാറ്റ്‌സ്മാന്മാർക്ക് 180 റൺസ് അടിക്കാൻ അറിയില്ല"; ടീമിനെ വിമർശിച്ച് ബംഗ്ലാദേശ് നായകൻ

കേരളത്തില്‍ അടുത്ത നാലു ദിവസം തീവ്രമഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ഗാനം മാത്രമല്ല, ബിഹൈന്‍ഡ് സീന്‍സും വൈറല്‍; ഹിറ്റടിച്ച് 'മുറ'യിലെ റാപ്പ് സോംഗ്; ഒക്ടോബര്‍ 18ന് ചിത്രം തിയേറ്ററുകളിലേക്ക്

ഹോം മത്സരത്തിൽ ടോട്ടൻഹാമിനെതിരെ രണ്ട് ഗോളിന് പുറകിൽ നിന്ന് വമ്പൻ തിരിച്ചു വരവ് നടത്തി ബ്രൈറ്റൺ

"സഞ്ജു സാംസണിനെ കുറിച്ച് പണ്ട് ഗൗതം ഗംഭീർ പറഞ്ഞത് ഓർമയില്ലേ"; ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ

ബലാത്സംഗക്കേസ്; സിദ്ദിഖിനെ വിട്ടയച്ചു, ചോദ്യം ചെയ്തത് മൂന്ന് മണിക്കൂർ