ഒരു റൺ അടിച്ചതിന് തുള്ളിച്ചാടി അഗാർക്കർ, കാരണം വിചിത്രം

2000-കളുടെ തുടക്കത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ നിർണായക കളിക്കാരിൽ ഒരാളായിരുന്നു അജിത് അഗാർക്കർ. തന്റെ ബൗളിംഗ് കഴിവുകൾക്ക് പുറമേ, ബാറ്റിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പര്യടനത്തിനിടെ, അജിത് അഗാർക്കർ ഏഴ് മത്സരങ്ങളിൽ ഡക്കായി പുറത്തായി. എന്നാൽ ഒടുവിൽ ഓസ്‌ട്രേലിയക്കെതിരെ അക്കൗണ്ട് തുറന്ന് ഒരു റൺ നേടിയപ്പോൾ സെഞ്ച്വറി നേടിയത് പോലെ വായുവിൽ ബാറ്റുയർത്തി അജിത് അഗാർക്കർ ആഘോഷിച്ചു.

ബുമ്രയും ഷമിയും സഹീറും പത്താനും എല്ലാം വാഴ്‌ന്ന ആ ബൗളിംഗ് നിരയിലും ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയതും അഗർക്കർ തന്നെ., ഇന്ന് ഒട്ടുമിക്ക ഇന്ത്യൻ ബോ ളേഴ്‌സും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ആ യോർക്കറുകൾ ഞാൻ ആദ്യം ആസ്വദിച്ചതും ആ മെലിഞ്ഞ ശരീരക്കാരനിൽ നിന്നായിരുന്നു, കളിക്കുന്ന കളികളിലൊക്കെ രണ്ടു വിക്കറ്റുകൾ എങ്കിലും സ്വന്തമാക്കുന്ന ആ മുഖം ആ നാളുകളിലെ ഇന്ത്യയുടെ ബൗളിംഗ് മേഖലയിലെ തുരുപ്പ് ചീട്ട് തന്നെയായിരുന്നു.

അഗാർക്കറിന്റെ ഏറ്റവും വലിയ പോരായ്‌മ ആയിട്ട് പറയുന്നത് 5 പന്തുകൾ നന്നായി ചെയ്തിട്ട് പടിക്കൽ കല്മുടക്കുന്നത് പോലെ അവസാന പന്തിൽ നശിപ്പിക്കുന്നത് ഓർത്തിട്ടായിരുന്നു. ന്യൂ ബോളിലും പഴകിയ ബോളിലും രണ്ടു വശത്തേക്കും ബോളിനെ ചലിപ്പിക്കാൻ സാധിക്കുന്നതും ബാറ്റുകൊണ്ടുള്ള ചില മിന്നലാട്ടങ്ങളും അയാളെ ഭാവി ആൾറൗണ്ടറായി കാണാൻ ആരാധകർക്ക് നൽകിയ കാരണങ്ങൾ ആയിരുന്നു.

പക്ഷെ ചില കളികളിൽ മികച്ചു നിൽക്കുകയും ചില കളികളിൽ ശരാശരിയിലും താഴെ പ്രകടനം നടത്തുകയും ചെയ്തത് സ്ഥിരതയില്ലായ്മയുടെ പേരിൽ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നതിലേക്ക് നയിച്ചു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം