RR VS GT: ഒരൊറ്റ മത്സരം ലക്ഷ്യമിടുന്നത് മൂന്ന് തകർപ്പൻ റെക്കോഡുകൾ, സഞ്ജുവിനെ കാത്തിരിക്കുന്നത് ചരിത്രം

രാജസ്ഥാൻ റോയൽസ് ഒടുവിൽ വിജയ ട്രാക്കിൽ എത്തിയത് ആരാധകരെ സന്തോഷിപ്പിച്ച കാര്യമാണ്. തുടർച്ചയായ രണ്ട് തോൽവികളോടെ സീസണിൽ തകരുമെന്ന് തോന്നിയെങ്കിലും, തുടർച്ചയായ രണ്ട് വിജയങ്ങളുമായി സഞ്ജു സാംസണും സംഘവും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുന്നു.

ഗുവാഹത്തിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി ആദ്യ വിജയം നേടിയ അവർ തുടർന്ന് സ്വന്തം നാട്ടിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലും മികച്ച ജയം സ്വന്തമാക്കി. പഞ്ചാബിനെതിരായ അവസാന വിജയത്തിൽ നിർണായക പങ്ക് വഹിച്ച ക്യാപ്റ്റൻ സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ജോഫ്രെ ആർച്ചർ, സന്ദീപ് ശർമ്മ തുടങ്ങിയവർ തന്നെയാണ് ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്ന് നടക്കുന്ന മത്സരത്തിലും ടീമിന്റെ മുഴുവൻ പ്രതീക്ഷയും വഹിക്കുന്നത്.

എന്തായാലും ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസൺ ലക്ഷ്യമിടുന്ന റെക്കോഡുകൾ നമുക്ക് നോക്കാം

1. ടി20യിൽ 7500 റൺസ് 

2011 ൽ കേരളത്തിനു വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച സഞ്ജു സാംസൺ ഇന്ത്യയിലെ ഏറ്റവും മികച്ച ടി 20 താരങ്ങളിൽ ഒരാളായിട്ട് നിൽക്കുന്നു. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം ഡൽഹി ഡെയർഡെവിൾസിനും രാജസ്ഥാൻ റോയൽസിനും വേണ്ടി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

ഇന്ന് ജിടി vs ആർആർ മത്സരത്തിന് മുമ്പ് ഒരു പ്രധാന നാഴികക്കല്ല് താരം നോക്കുകയാണ്. ടി20 ക്രിക്കറ്റിൽ 7500 റൺസ് തികയ്ക്കാൻ 19 റൺസ് കൂടി മതി താരത്തിന്.

2. രാജസ്ഥനായി സ്വപ്ന നേട്ടം

ഐ‌പി‌എല്ലിലും സി‌എൽ‌ടി 20 യിലും കീപ്പറായും ഫീൽഡറായും രാജസ്ഥാൻ റോയൽ‌സിനായി 100 പുറത്താക്കലുകൾ പൂർത്തിയാക്കാൻ സഞ്ജു സാംസൺ വെറും നാല് പുറത്താക്കലുകൾ കൂടി മതി. ഈ നാഴികക്കല്ല് എത്തുന്നതിലൂടെ സമീപകാല ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളെന്ന പദവിയിലേക്ക് അടുക്കാനും താരത്തിനാകും

3 ഇന്ത്യൻ പ്രീമിയർ ലീഗിലും കാത്തിരിക്കുന്നത് ചരിത്ര നേട്ടം

രാജസ്ഥാൻ റോയൽസിനും 2016-17 കാലയളവിൽ ഡൽഹി ഡെയർഡെവിൾസിനൊപ്പമുള്ള രണ്ടുവർഷത്തെ ചെറിയ കാലയളവിൽ സഞ്ജു സാംസണിന്റെ ഐപിഎൽ പുറത്താക്കലുകളുടെ ആകെ എണ്ണം 98 ആണ്. ഡൽഹിക്ക് വേണ്ടി കളിച്ചിരുന്ന കാലത്ത് സഞ്ജു ഒരു ഫീൽഡർ എന്ന നിലയിൽ ആയിരുന്നു തിളങ്ങിയത്.

ഫീൽഡിങ്ങിൽ സാംസൺ ആകെ 23 ക്യാച്ചുകൾ എടുത്തിട്ടുണ്ട്, 59 എണ്ണം വിക്കറ്റ് കീപ്പർ എന്ന നിലയിൽ , തുടർന്ന് 16 ക്വിക്ക് സ്റ്റമ്പിംഗുകളും ഭാഗമായിട്ടുണ്ട്.

Latest Stories

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

'സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്'; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വി ടി ബൽറാം

'നെഹ്റു യുവ കേന്ദ്ര' ഇനി മുതൽ 'മേരാ യുവഭാരത്'; പേര് മാറ്റി കേന്ദ്രസർക്കാർ

'കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും'; അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

എന്തിനാ എല്ലാവരും ഇങ്ങനെ കളിയാക്കുന്നത്, രേണു ആര്‍ക്കും ശല്യം ചെയ്യുന്നില്ലല്ലോ..; വ്‌ളോഗര്‍മാര്‍ക്കെതിരെ തെസ്‌നി ഖാന്‍

എനർജി ഡ്രിങ്ക്സ് ശരിക്കും വില്ലനോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വനം വകുപ്പിന് ഗുണ്ടാ രീതി, നക്‌സലൈറ്റ് പരാമര്‍ശം രോഷത്തില്‍ സംഭവിച്ചത്; വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ജനീഷ് കുമാര്‍