അജിങ്ക്യ രഹാനയുടെ പിതാവ് അറസ്റ്റില്‍

വൃദ്ധ കാറിടിച്ചു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനയുടെ അച്ഛന്‍ മധൂകര്‍ ബാബുറാവുവുനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കോലാപുരില്‍ വെച്ച് മധുകര്‍ ബാബുറാവു ഓടിച്ച കാറിടിച്ച് ആശാതായി കാംബലി (67) എന്ന സ്ത്രീയാണ് മരിച്ചത്. പരിക്കേറ്റ ആശാതായിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൂണൈ- ബാംഗുളുരു ദേശീയ പാതയില്‍ കാഗല്‍ എന്ന സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട വൃദ്ധയെ ഇടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഉടന്‍ തന്നെ ആശാതായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടം നടക്കുമ്പോള്‍ കാറില്‍ രഹാനയുടെ അമ്മയും സഹോദരിയുമുണ്ടായിരുന്നു.

Read more

മനപൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കോലാപൂര്‍ പൊലീസ് രഹാനയുടെ പിതാവിനെതിരെ കേസെടുത്തിരിക്കുന്നത്. സെക്ഷന്‍ 304 എ, 337, 338 എന്നീ വകുപ്പുകളാണ് മധൂകറിനെതിരെ ചുമത്തിയിരിക്കുന്നത്.