രഹാനെയുടെ ഒരു വിധിയേ.., പൃഥ്വി ഷായുടെ കീഴില്‍ കളിക്കും

രഞ്ജി ട്രോഫിയില്‍ ഇന്ത്യന്‍ സീസിയര്‍ താരം അജിങ്ക്യ രഹാനെ മുംബൈ ടീമിനൊപ്പം കളിക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വി ഷായുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും രഹാനെക്ക് കളിക്കേണ്ടി വരിക. ബാറ്റിംഗില്‍ മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് രഹാനെ രഞ്ജി കളിക്കാനെത്തിയിരിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്ന രഹാനെയുടെ ആ സ്ഥാനം കൂടി പോകുമെന്ന അവസ്ഥയാണുള്ളത്. എ ഗ്രേഡ് കരാറില്‍ നിന്നും താഴോട്ട് പോകാനും സാധ്യതയുണ്ട്. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട രഹാനെക്ക് പൂര്‍ണ്ണമായും തഴയപ്പെടാതിരിക്കാന്‍ ബാറ്റിംഗ് മികവ് കാട്ടേണ്ടതായുണ്ട്.

മധ്യനിരയില്‍ പ്രയാസപ്പെടുന്ന താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കണമെന്ന നിര്‍ദേശമാണ് ഗാംഗുലി അടുത്തിടെ മുന്നോട്ട് വെച്ചത്. ഇതനുസരിച്ചാണ് രഹാനെ രഞ്ജി കളിക്കാനൊരുങ്ങുന്നത്. രഞ്ജി ട്രോഫിയില്‍ കളിച്ച് മികവ് കാട്ടാനായാല്‍ അല്‍പ്പനാള്‍ക്കൂടി അന്താരാഷ്ട്ര കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ രഹാനെക്ക് സാധിക്കും.

അതേ സമയം പരിക്കിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്തായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ രഞ്ജി ട്രോഫിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. പരിമിത ഓവറില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനായാണ് അദ്ദേഹം രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം മറ്റൊരു സീനിയര്‍ താരം ചേതേശ്വര്‍ പുജാരയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്