ബൗളിംഗ് പരിശീലകനായി അജിത് അഗാര്‍ക്കര്‍ വന്നേക്കും; ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ആവശ്യപ്പെട്ടു

മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ ബൗളിങ് പരിശീലകനായി എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2023ലെ ഏകദിന ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീമിലെ ചില സീനിയര്‍ താരങ്ങള്‍ ബിസിസിഐ യ്ക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചതായിട്ടാണ് വിവരം. രണ്ട് ലോകകപ്പാണ് ഇന്ത്യയ്ക്ക് ഇനിയുള്ള ലക്ഷ്യം. ഈ വര്‍ഷം ആസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് പുതിയ ബൗളിംഗ് പരിശീലകനെ കൊണ്ടുവരാനൊരുങ്ങുന്നത്.

സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചശേഷം ടിവി കമന്റേററായി മാറിയിരിക്കുന്ന അഗാര്‍ക്കറെ ഡല്‍ഹി ക്യാപിറ്റല്‍സും ലക്ഷ്യമിടുന്നുണ്ട്. മുന്‍ ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് ആണ് ഡല്‍ഹിയുടെ മുഖ്യപരിശീലകന്‍. അതേസമയം അഗാര്‍ക്കര്‍ക്കൊപ്പം സഹീര്‍ഖാനെയും ബൗളിംഗ് കോച്ചായി പരിഗണിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ബോളിങ് പരിശീലകന്‍ പരസ് മാംബ്രെയാണ്. എന്നാല്‍ ലോകകപ്പ് ലക്ഷ്യമിട്ട്് പുതിയ കളിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ദ്രാവിഡും സംഘവും. അതിനിടെയാണ് ബൗളിങ് പരിശീലക സ്ഥാനത്തേക്ക് കൂടി ആളെ തേടുന്നത്.

ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ ബോളിങ് പരിശീലക സ്ഥാനത്തേക്ക് തിരിച്ചയച്ച് അഗാര്‍ക്കറിനെയോ സഹീര്‍ ഖാനേയോ കൊണ്ടുവരാനാണ് ശ്രമം. 1998 മുതല്‍ 2007 വരെ ദേശീയ ടീമില്‍ കളിച്ച താരമാണ് അഗാര്‍ക്കര്‍. 28 ടെസ്റ്റുകളിലും 191 ഏകദിനങ്ങളിലും 4 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ആകെ 349 അന്താരാഷ്ട്ര വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. നേരത്തേ ചേതന്‍ ശര്‍മയ്ക്ക് പകരം അഗാര്‍ക്കര്‍ ബിസിസിഐ സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ആയേക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം