അവന്റെ കാര്യത്തിൽ എൻ്റെ ചിന്ത തെറ്റായിരുന്നു, സൂപ്പർ താരത്തെ കുറിച്ച്‌ ആകാശ് ചോപ്ര

ഇന്നലെ നടന്ന പ്രീമിയർ ലീഗിൽ മത്സരത്തിലെ രാഹുൽ തേവാട്ടിയയുടെ ബാറ്റിംഗ് കണ്ട് ആവേശം തോന്നാത്ത ഒരു ക്രിക്കററ് പ്രേമിയും കാണില്ല. സമ്മർദ്ദത്തിന്റെ പരകോടിയിൽ വളരെ കൂളായി ഫിനിഷ് ചെയ്ത താരത്തെ അഭിനന്ദിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ 9 കോടിക്ക് അവനെ വാങ്ങിയപ്പോൾ ഞാൻ സംശയാലുക്കളിൽ ഒരാളായിരുന്നു താനെന്നും ഇപ്പോൾ അവന്റെ പ്രകടനം കണ്ട് അങ്ങനെ വിലയിരുത്തിയതിൽ തനിക്ക് തെറ്റ് പറ്റിയെന്നും പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര..

മുൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ ” അവനെ 9 കോടിക്ക് ടീമിലെടുത്തപ്പോൾ ഞാൻ സംശയിച്ചിരുന്നു. എന്തിനാണ് ഒരു ഓവറിൽ 20 -25 വരെ റൺ വഴങ്ങുന്ന ഒരാളെ ഇത്ര കോടിക്ക് ടീമിലെടുത്തത് എന്ന് ഞാൻ ചോദിച്ചിരുന്നു. അവൻ 20 റൺസിലധികം ഒരു ഓവറിൽ വഴങ്ങിയെങ്കിലും അവൻ ഇന്ന് മാച്ച് ഫിനിഷ് ചെയ്ത രീതി ഗംഭീരമായിരുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ എന്നും ഓർത്തിരിക്കാൻ പറ്റുന്ന 2 ഇന്നിങ്‌സുകൾ താരം കളിച്ച് കഴിഞ്ഞു”

Read more

ഒടിയൻ സ്മിത്ത് എറിഞ്ഞ ഓവർ ത്രോയാണ് തേവാട്ടിയ ക്രേസിൽ എത്തുന്നതിൽ കാരണമായതും. എന്തായലും ഇന്നലേറ്റ മത്സരം കാണാത്തവർക്ക് വലിയ നഷ്ടമായി പോയെന്നാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച