യുവരാജ് സിംഗ് vs MS ധോണി തർക്കത്തെക്കുറിച്ചും അഭിപ്രായ വ്യതാസത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. കീപ്പർ-ബാറ്ററിനെക്കുറിച്ച് യോഗ്‌രാജ് സിംഗ് അടുത്തിടെ നടത്തിയ അഭിപ്രായങ്ങളോടും അദ്ദേഹം പ്രതികരിച്ചു, ധോണിയെയല്ല, തൻ്റെ മകനെ ഇന്ത്യൻ ക്യാപ്റ്റനാക്കണമെന്നാണ് യുവിയുടെ അച്ഛൻ ആഗ്രഹിച്ചിരുന്നു എന്നും c
ഇന്ത്യൻ ക്രിക്കറ്റിലെ പ്രധാന ചർച്ചാ പോയിൻ്റുകളിലൊന്നാണ് യുവരാജ് സിംഗ് vs എംഎസ് ധോണി തർക്കം. കളിയിലെ രണ്ട് പ്രതിഭകളും ഒരുമിച്ച് കളിക്കുകയും ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന് വളരെയധികം സംഭാവന നൽകുകയും ചെയ്‌തെങ്കിലും, ഇരുവർക്കും ഇടയിൽ കാര്യങ്ങൾ അത്ര നല്ല രീതിയിൽ അല്ല ഇപ്പോൾ മുന്നോട്ട് പോകുന്നത്.
ഇന്ത്യൻ ടീമിൻ്റെ ഏറ്റവും വലിയ മാച്ച്‌വിന്നർമാരിൽ യുവരാജ് സിംഗും എംഎസ് ധോണിയുമായിരുന്നു. ഇരുവരും ഒരുമിച്ച് വിവിധ ടൂർണമെന്റുകളിൽ ഒരുമിച്ച് കളിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ ഇവരുടെ കൂട്ടുകെട്ടും സൗഹൃദവുമൊക്കെ ഏവരും ആഘോഷമാക്കിയ കാര്യങ്ങൾ ആയിരുന്നു.
എംഎസ് ധോണിയുടെ നേതൃത്വത്തിൽ യുവരാജ് സിംഗ് ടീമിനായി പല ടൂര്ണമെന്റുകളിലും തിളങ്ങി. 2007ലെ ടി20 ലോകകപ്പും 2011ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പും ടീമിനെ വിജയിപ്പിക്കുന്നതിൽ യുവി വലിയ പങ്ക് തന്നെ വഹിച്ചു. യുവരാജ് സിങ്ങിൻ്റെ കരിയർ തകർത്തതിന് എംഎസ് ധോണിയോട് താൻ ഒരിക്കലും ക്ഷമിക്കില്ലെന്ന് യോഗ്‌രാജ് സിംഗ് പറഞ്ഞിരുന്നു. തൻ്റെ മകന് ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി 4-5 വർഷം കൂടി കളിക്കാമായിരുന്നുവെന്ന് അദ്ദേഹം പരാമർശിച്ചു, പക്ഷേ കീപ്പർ-ബാറ്റർ അവനെ അനുവദിച്ചില്ല.
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്ന് യോഗ്‌രാജ് സിംഗിൻ്റെ പരാമർശങ്ങളോട് പ്രതികരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, എംഎസ് ധോണിക്ക് പകരം യുവരാജ് സിംഗിന് ക്യാപ്റ്റൻസി നൽകാത്തതും താരത്തിന് അവസരങ്ങൾ കുറഞ്ഞ് പോയതും കാരണം ആയേക്കാം എന്നും ചോപ്ര പറഞ്ഞു.
“ഇത് സങ്കടകരമാണ്, അതായത്, യുവി ഇന്ത്യയുടെ ക്യാപ്റ്റനാകണമെന്ന് യോഗ്‌രാജ് സിംഗ് ജി കരുതിയിരിക്കാം. യുവിക്ക് എന്തായാലും പക ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. അദ്ദേഹത്തിന് അറിയാം ടീമിൽ സംഭവിച്ച കാര്യങ്ങളൊക്കെ അറിയാം.” ചോപ്ര പറഞ്ഞു.