റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ആക്രമം ബാറ്റിംഗിന് മുന്നിൽ മറുപടി ഇല്ലാതെ പാകിസ്ഥാൻ നിന്നപ്പോൾ തങ്ങളുടെ ടെസ്റ്റ് ടീമിനെ സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിൽ ഇംഗ്ലണ്ട് നേരിട്ട വിഷമത്തിലാണ് ആരാധകർ. ഏകദിന സ്റ്റൈലിൽ ബാറ്റ് ചെയ്ത അവർ നേടിയത് ആദ്യ ദിനത്തിൽ 500 റൺസിലധികം നേടിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം ഇംഗ്ലണ്ട് മാറ്റുന്ന കാഴ്ചയാണ് ഈ നാളുകളിൽ നമ്മൾ കാണുന്നത്.
മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേരും അജ്ഞാത വൈറസ് ബാധിച്ചത് മൂലം അസുഖ ബാധിതരായിരുന്നു. അതിനാൽ മത്സരം മാറ്റുമെന്ന് ഒരു വാദം സജീവം ആയിരുന്നു എങ്കിലും കളിക്കാൻ തയാറാണെന്ന് പറഞ്ഞ അവർ എത്തിയതോടെ മത്സരത്തിന് അരങ്ങൊരുങ്ങി. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ആധിപത്യം നേടുമെന്ന് തോന്നിച്ച സമയത്തായിരുന്നു പാകിസ്താനെ ആക്രമം ബാറ്റിംഗിലൂടെ എതിരാളികൾ കീഴടക്കിയത്.
പാകിസ്ഥാൻ ടീമിനെതിനെയും മാനേജ്മെന്റിന് എതിരെയും ശക്തമായ ഭാക്ഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് അക്തർ- ‘ ന്യൂസ് റിപ്പോര്‍ട്ട് പറഞ്ഞ പോലെ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വയ്യാതിരുന്നത് നന്നായി. അസുഖ ബാധിതരായിട്ടും അവര്‍ 500 റണ്‍സ് നേടി. അവര്‍ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും ഭീകരമായിപ്പോയെനെ കാര്യങ്ങള്‍. നമ്മളെ അവര്‍ അടിച്ചൊതുക്കിയേനെ’ അക്തര്‍ പറഞ്ഞു.
ഇന്ന് രണ്ടാം ദിനം പാകിസ്ഥാൻ മത്സരത്തിലേക്ക് തിരികെ വന്നെങ്കിലും 657 റൺസ് എടുത്താണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് കളിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് കളിച്ചപ്പോൾ കളിച്ചാൽ സമനില എങ്കിലും പാകിസ്താന് സ്വന്തമാക്കാം. എന്തായാലും മക്കല്ലം പരിശീലകനായി എത്തിയ ശേഷം കളിക്കുന്ന ഈ പേടിയില്ലാത്ത ക്രിക്കറ്റ് കാരണം ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ട് ഇപ്പോൾ ടി20 പോലെയാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.