അയ്യേ, ഇവനാണോ വലിയ ബാറ്റർ; സ്പിന്നും പേസും കളിക്കാൻ അറിയില്ല അവന്; സൂപ്പർ താരത്തെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കർ

ശുഭ്മാൻ ഗില്ലിൻ്റെ പ്രകടനത്തെ ബാധിച്ച സാങ്കേതിക പിഴവിനെക്കുറിച്ച് പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ബോൾ ഔട്ട്സൈഡ് ലൈൻ കളിക്കുമ്പോൾ താരം ബുദ്ധിമുട്ടുകൾ നേരിടുന്നു എന്നും അതൊരു വലിയ പിഴവ് ആണെന്നും ഗിൽ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ദോഷം ചെയ്യുമെന്നും മഞ്ജരേക്കർ ഓർമിപ്പിച്ചു.

“സ്പിന്നർമാർക്കും ഫാസ്റ്റ് ബൗളർമാർക്കും എതിരെ അദ്ദേഹത്തിന് ഈ പ്രശ്നമുണ്ട്. ബോൾ ഔട്ട്സൈഡ് ലൈൻ കളിക്കുമ്പോൾ അദ്ദേഹത്തിന് ബുദ്ധിമുട്ടുകൾ ഉണ്ട്. ഇങ്ങനെ കളിക്കേണ്ട ഒരു താരമല്ല ഗിൽ. അവൻ ആ പ്രശ്നം പരിഹരിച്ച് തിരിച്ചുവരട്ടെ. ”സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

മിച്ചൽ സാൻ്റ്നറുടെ ഫുൾ ടോസ് പന്തിൽ ബാറ്റ് വെച്ച് വിക്കറ്റ് നടത്തിയ വിരാട് കോഹ്‌ലിയുടെ കാര്യത്തിലും ബുദ്ധിമുട്ട് തോന്നിയെന്ന് മഞ്ജരേക്കർ പറഞ്ഞു . ഒരു റൺസ് മാത്രമാണ് താരം നേടിയത്. “വിരാട് കോഹ്‌ലിയുടെ ടൈമിംഗ് തെറ്റുന്നു എന്നതാണ് ആശങ്കാജനകമായ കാര്യം. ഫാസ്റ്റ് ബോളര്മാര്ക്ക് എതിരെ അദ്ദേഹത്തിന് ഈ പ്രശ്നമുണ്ടായിരുന്നു. എന്നാൽ സ്പിന്നിനെതിരെ അവൻ മിടുക്കനാണ്.

“ഇത്തവണ, സ്വീപ്പ് ഷോട്ടിന് പോകുമ്പോൾ തൻ്റെ ബാറ്റിനടിയിൽ പിച്ച് ചെയ്ത പന്തിൻ്റെ ലെങ്ത് അദ്ദേഹം കണക്കുകൂട്ടിയത് തെറ്റി പോയി. അവൻ്റെ ഷോട്ട് സെലക്ഷനേക്കാൾ എനിക്ക് അത് അവൻ റീഡ് ചെയ്തില്ല എന്നത് എനിക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു ”അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ വിരാട് 70 റൺസ് നേടിയെങ്കിലും, വളരെക്കാലമായി ടെസ്റ്റിൽ കോഹ്‌ലി ഫോമിൽ അല്ല.

View this post on Instagram

A post shared by SouthLive (@southlive.in)

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ