സ്വഭാവദൂഷ്യം കൊണ്ട് തന്നിലെ പ്രതിഭയോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോയ താരം

മാത്യൂസ് റെന്നി

വര്‍ഷം 2014, വേദി ബംഗളാദേശിലെ ചാറ്റോഗ്രാം, ലോക കപ്പിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നു കാഴ്ച വെച്ച് തന്റെ ടീമിനെ വിജയത്തില്‍ എത്തിച്ചു ട്വന്റി ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന് വേണ്ടി ആദ്യത്തെ വ്യക്തിഗത സെഞ്ച്വറി എന്ന നേട്ടം കൈവരിച്ചു കൊണ്ട് അയാള്‍ അലക്‌സാണ്ടര്‍ ഡാനിയേല്‍ ഹെയ്ല്‍സ് നടന്നു നീങ്ങുകയാണ്.

അലക്‌സ് ഹെയ്ല്‍സ്, തന്റെ സ്വഭാവദൂഷ്യം കൊണ്ട് എങ്ങും എത്താത്ത പോയ ഒരു അതുല്യ പ്രതിഭ. 2015 ഏകദിന ലോക കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ ശേഷം ഇംഗ്ലണ്ട് കാഴ്ച വെച്ച ആക്രമണ സ്വഭാവം ഉള്ള ബാറ്റിംഗിന്റെ അടിത്തറ റോയും ഹെയ്ല്‍സും നല്‍കിയിരുന്ന ഉഗ്രന്‍ തുടക്കമായിരുന്നു. പക്ഷെ അയാള്‍ക്ക് ടീമില്‍ തുടരുക അത്ര എളുപ്പമായിരുന്നില്ല. ലഹരിക്ക് പുറകെ പോയ അയാള്‍ ടീമിന്റെ മനോവീര്യവും ഒത്തൊരുമയും തകര്‍ക്കുന്ന താരമാണ് എന്ന് ക്യാപ്റ്റന്‍ മോര്‍ഗന്‍ പരസ്യമായി പ്രതികരിച്ചതോടെ അയാളുടെ അന്താരാഷ്ട്ര കരിയറിന് തിരശീല ഏറെക്കുറെ വീണു എന്ന് തന്നെ കരുതേണ്ടി വരും. 2017 ല്‍ ബാറില്‍ വെച്ച് നടന്ന പ്രശ്നങ്ങളും ബൈര്‍സ്‌റൗ ഇംഗ്ലണ്ട് കണ്ട എക്കാലത്തെയും മികച്ച വൈറ്റ് ബോള്‍ ഓപ്പണറായി അവതരിച്ചതും അയാള്‍ക്ക് വിലങ്ങുതടിയായി മാറി.

Alex Hales pictured in blackface as English cricket's racism crisis deepens

പക്ഷെ അയാള്‍ തോറ്റു പിന്മാറാന്‍ ഒരുക്കമായിരുന്നില്ല. ഇടക്ക് എപ്പോഴേക്കുയോ തനിക്കു ലഭിച്ച അവസരങ്ങള്‍ അയാള്‍ അതിമനോഹരമായി ഉപയോഗിച്ചു. ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീം ടോട്ടല്‍ മറികടന്നപ്പോള്‍ ടീമിന്റെ ടോപ് സ്‌കോര്‍ ആയ താരം മറ്റാരും ആയിരുന്നില്ല. ട്രെന്റ് ബ്രിഡ്ജിലെ അത്ഭുതരാത്രിയില്‍ ഇംഗ്ലണ്ട് 481 എന്ന മാന്ത്രിക സംഖ്യയില്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോഴും കൂറ്റന്‍ സെഞ്ച്വറി നേടി ഹെയ്ല്‍സ് താന്‍ എന്താണ് കാട്ടി കൊടുത്തിരുന്നു.

ഈ പ്രകടനങ്ങള്‍ കൊണ്ട് അയാള്‍ക്ക് ടീമിലേക്കുള്ള വാതില്‍ തുറക്കപ്പെടും എന്ന് കരുതി എങ്കിലും ടീമിലേക്ക് തിരഞ്ഞെടുത്തപ്പെട്ടുവെങ്കിലും അര്‍ച്ചറിന്‍റെ വരവ് കൂടി ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. പ്രിയപ്പെട്ട ഹെയ്ല്‍സ് നിങ്ങള്‍ ജീവിതം ഒന്നും ക്രമീകരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇതിലും മികച്ച ഒരു അന്താരാഷ്ട്ര കരിയര്‍ കിട്ടുമായിരുന്നു. എങ്കിലും ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലില്‍ ടോപ് സ്‌കോറർ ആയ താരം എന്ന പേരില്‍ നിങ്ങള്‍ ക്രിക്കറ്റിന്‍റെ ചരിത്രത്താളുകളില്‍ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. Happy birthday Alex Hales..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം