ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. 4 ഫോറും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്‌സ്.
മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ താരമാണ് ക്യാപ്റ്റൻ ജോസ് ബട്ലർ. ആദ്യ മത്സരത്തിൽ റൺസും, രണ്ടാം മത്സരത്തിൽ 45 റൺസുമാണ് താരം അടിച്ചെടുത്തത്. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ ബട്ലറിനു നൽകിയില്ല. ഇന്ത്യൻ ബട്ടർ തിലക് വർമയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ജോസ് ബട്ലർ.
ജോസ് ബട്ലർ പറയുന്നത് ഇങ്ങനെ:
” തിലക് വർമ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അവനാണ്. എന്നാൽ മത്സരത്തിൽ ഇംഗ്ലണ്ട് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. മത്സരം ആവേശകരമാക്കി. ഇംഗ്ലണ്ടിന്റെ ബാറ്റിങ് മികച്ചതായിരുന്നു. ആക്രമണ ശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റ് ചെയ്തത്. പ്രതിരോധിക്കാൻ കഴിയാവുന്ന ഒരു സ്കോറിലേക്കെത്താൻ ഇംഗ്ലണ്ടിന് സാധിച്ചു”
ജോസ് ബട്ലർ തുടർന്നു:
Read more
” അരങ്ങേറ്റ മത്സരത്തിൽ തന്നെ ജാമി സ്മിത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ബ്രൈഡൻ കാർസ് പന്തുകൊണ്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ മത്സരത്തേക്കാൾ ഇംഗ്ലണ്ട് ടീം ഒരുപാട് മെച്ചപ്പെട്ടു. ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് കളിച്ചത്. ഇന്ത്യൻ സ്പിന്നർമാരെ ഇംഗ്ലണ്ട് മികച്ച രീതിയിൽ കളിച്ചു. അതിൽ ഞാൻ സന്തോഷവാനാണ്” ജോസ് ബട്ലർ പറഞ്ഞു.