എല്ലാ ഇന്ത്യക്കാര്‍ക്കും എന്നോട് വെറുപ്പാണ്, അത് ഇപ്പോഴും ഞാന്‍ അനിഭവിക്കുന്നു: മാര്‍ട്ടിന്‍ ഗപ്റ്റില്‍

2019ലെ ഏകദിന ലോകകപ്പില്‍ എംഎസ് ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ തന്നെ വെറുത്തുവെന്ന് കിവീസ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍. ഇതിന് ശേഷം ഇന്ത്യന്‍ ആരാധകരില്‍ നിന്ന് ഭീഷണിയും വെറുപ്പും നിറഞ്ഞ മെയിലുകള്‍ ഇപ്പോഴും കിട്ടുന്നുണ്ടെന്നും ആ ത്രോ ഭാഗ്യം കൊണ്ട് വിക്കറ്റില്‍ കൊണ്ടതാണെന്നും താരം പറഞ്ഞു.

ധോണിയുടെ ആ ഷോട്ട് കണ്ടയുടന്‍ ഞാന്‍ ബോളനിരികിലേക്കു ഓടിയെത്തി.അവിടെ നിന്നും സ്റ്റംപുകളിലേക്കു എറിയുന്നതില്‍ കാര്യമില്ലെന്നു എനിക്കു അറിയമായിരുന്നു. പക്ഷെ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കുകയായിരുന്നു. ഒന്നര സ്റ്റംപുകള്‍ മാത്രമേ എനിക്കു അവിടെ നിന്നും ഉന്നം വയ്ക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഭാഗ്യം കൊണ്ട് ആ ത്രോ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു.

എന്നാല്‍ ധോണിയെ റണ്ണൗട്ടാക്കിയ ആ സംഭവത്തിനുശേഷം ഇന്ത്യ മുഴുവന്‍ എന്നെ വെറുത്തു. നിരവധി വിദ്വേഷ മെയിലുകള്‍ എനിക്ക് ഇപ്പോഴും കിട്ടുന്നുണ്ട്- ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കാനായി ഇന്ത്യയിലെത്തിയ ഗപ്റ്റില്‍ പറഞ്ഞു.

Read more

ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു അത്. സെമി ഫൈനലിലെ പരാജയത്തിനു ശേഷം ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്ത അദ്ദേഹം ഒരു വര്‍ഷത്തിനു ശേഷം 2020 ആഗസ്റ്റില്‍ വിരമിക്കലും പ്രഖ്യാപിക്കുകയുമായിരുന്നു.