ഇത്തവണത്തെ ഐപിഎല്ലില്‍ വന്‍ വിപ്ലവം തീര്‍ക്കുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ജിയോ. തങ്ങളുടെ ജിയോ സിനിമ ആപ് വഴി ഐപിഎല്‍ മല്‍സരങ്ങള്‍ മുഴുവന്‍ ഫ്രീയായി സംപ്രേക്ഷണം ചെയ്യാന്‍ ഒരുങ്ങുകയാണ് ജിയോ.
കഴിഞ്ഞ വര്‍ഷം വരെ ഹോട്സ്റ്റാര്‍ ആയിരുന്നു ഐപിഎല്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സംപ്രേക്ഷണം ചെയ്തിരുന്നത്. ഇത്തവണ ലേലത്തിലൂടെ ഇത് സ്പോര്‍ട്സ് 18 സ്വന്തമാക്കുകയായിരുന്നു. ഇത് മാത്രമല്ല ജിയോ വരുത്തുന്ന വിപ്ലവം.11 ഇന്ത്യന്‍ ഭാഷകളിലൂടെ കമന്ററിയും ഉണ്ടാകും.
ഇത്തവണ മലയാളം കമന്ററിയും ഐപിഎല്ലിന്റെ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ആളുകളെ കളി കാണിക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് ജിയോയുടെ പ്രതീക്ഷ. 20,500 കോടി രൂപയ്ക്കാണ് 5 വര്‍ഷത്തെ ഡിജിറ്റല്‍ അവകാശം ജിയോ സ്വന്തമാക്കിയത്.
ഒരു മല്‍സരത്തിന് ഏകദേശം 50 കോടി രൂപ വരുമിത്. ഉപഭോക്താക്കളെ ഫ്രീയായി നല്‍കി ആപ്പിലേക്ക് ആകര്‍ഷിക്കുകയാണ് ജിയോയുടെ ലക്ഷ്യം. പരസ്യ വരുമാനത്തിലൂടെ ഫ്രീയായി നല്‍കുന്ന തുക സ്വന്തമാക്കാമെന്നും ജിയോ കണക്കുകൂട്ടുന്നു.
കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്