എന്റെ പ്രതീക്ഷ മുഴുവൻ അവന്റെ ബാറ്റിംഗിലാണ്, ഇന്ന് ഇരട്ട സെഞ്ച്വറി നേടി ഞങ്ങളെ രക്ഷിക്കും: കുൽദീപ് യാദവ്

ബാംഗ്ലൂരിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ മത്സരം വളരെ നിർണായക പോയിന്റിൽ നിൽക്കുമ്പോൾ സർഫറാസ് ഖാന് ഇരട്ട സെഞ്ച്വറി നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുടെ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ്. ബൗളർമാരെ മത്സരത്തിൽ ആധിപത്യം പുലർത്താൻ സമ്മതിക്കാത്ത ബാറ്റിംഗാണ് താരം നടത്തിയതെന്ന് കുൽദീപ് യാദവ് പറഞ്ഞു.

ടന്ന ബംഗളൂരു ടെസ്റ്റിൽ സർഫറാസ് (70*), വിരാട് കോഹ്‌ലി (70), രോഹിത് ശർമ (52) എന്നിവർ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് പോരാട്ടത്തെ നയിച്ചു. വെള്ളിയാഴ്ച രണ്ടാം ഇന്നിംഗ്‌സിൽ 231-3 എന്ന നിലയിൽ ആതിഥേയർ പ്രതീക്ഷയോടെ തന്നെയാണ് മൂന്നാം ദിനം അവസാനിപ്പിച്ചത്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ അവർ ഇപ്പോഴും 125 റൺസിന് കിവീസിന് പിന്നിലാണ്.

കോഹ്‌ലിയും രോഹിതും പുറത്തായ സാഹചര്യത്തിൽ ഇന്ത്യയുടെ പ്രതീക്ഷ അത്രയും സർഫ്രാസിലാണെന്ന് പറയൻ. വെള്ളിയാഴ്ച കളി അവസാനിച്ചതിന് ശേഷം സംസാരിച്ച കുൽദീപ് പറഞ്ഞത് ഇങ്ങനെ:

“അദ്ദേഹത്തിൻ്റെ [സർഫറാസ്] ബാറ്റിംഗ് ഞങ്ങൾ വളരെയധികം ആസ്വദിക്കുന്നു. ഇറാനി കപ്പിൽ അദ്ദേഹം 200 റൺസ് നേടിയതെങ്ങനെയെന്ന് നിങ്ങൾ കണ്ടു. ഇവിടെയും അദ്ദേഹം ഇരട്ട സെഞ്ച്വറി നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു… സ്പിന്നർമാരെ സ്ഥിരതയോടെ കളിക്കാൻ അദ്ദേഹം അനുവദിക്കുന്നില്ല. ഇടങ്കയ്യൻ സ്പിന്നറെ [അജാസ് പട്ടേലിനെ] അവൻ പ്രത്യാക്രമണം നടത്തി, അവർക്ക് ഒരറ്റത്ത് നിന്ന് ഒരു ഫാസ്റ്റ് ബൗളറെ കൊണ്ടുവരേണ്ടി വന്നു.”

ഈ മാസമാദ്യം നടന്ന ഇറാനി കപ്പിൽ സർഫറാസ് പുറത്താകാതെ 222 റൺസ് നേടിയിരുന്നു. നല്ല സ്കോർ നേടി ലീഡ് എടുക്കാൻ സാധിച്ചാൽ ജയം ഉറപ്പാണെന്ന് കുൽദീപ് പറഞ്ഞു/

“ഞങ്ങൾ ബൗൾ ചെയ്യുമ്പോൾ സ്പിന്നർമാർക്ക് കുറച്ച് സഹായം ലഭിച്ചിരുന്നു, 5-ാം ദിവസം ഞങ്ങൾക്ക് കൂടുതൽ സ്പിന്നുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ അതിന്, പ്രതിരോധിക്കാൻ ഞങ്ങൾക്ക് നല്ലൊരു ടോട്ടൽ ആവശ്യമാണ്. ഞങ്ങളുടെ ബൗളിംഗ് ആക്രമണം കണക്കിലെടുക്കുമ്പോൾ ഞങ്ങൾക്ക് മുന്നിൽ മികച്ച സ്കോർ ഉണ്ടെങ്കിൽ എളുപ്പത്തിൽ പ്രതിരോധിക്കും” അദ്ദേഹം പറഞ്ഞു.

അവസാന പന്തിൽ ഗ്ലെൻ ഫിലിപ്‌സിൻ്റെ പന്തിൽ കോഹ്‌ലി പുറത്തായതോടെ ബംഗളൂരുവിൽ മൂന്നാം ദിനം സ്റ്റമ്പിന് തൊട്ടുമുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി നേരിട്ടു. എങ്കിലും പന്തും രാഹുലും ജഡേജയുമൊക്കെയുള്ള സാഹചര്യത്തിൽ ഇന്ത്യക്ക് ഇനിയും ജയ സാധ്യതയുണ്ട്.

Read more