എല്ല പഴിയും ഒരുവൻ ഒരുവൻ ഒരുവാനുകേ, തോൽവിക്ക് പിന്നാലെ സൂപ്പർതാരത്തിനെതിരെ തിരിഞ്ഞ് സോഷ്യൽ മീഡിയ; അവിശ്വാസം കാണിച്ചത് തെറ്റെന്ന് വിമർശനം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ സിംഗിൾസ് എടുക്കാൻ വിസമ്മതിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ മുൻ ഇന്ത്യൻ താരം ആർപി സിംഗ്. ഇന്നലെ നടന്ന ലോ സ്കോറിന് ത്രില്ലറിൽ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന്റെ ആവേശ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 125 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ട് വച്ചത്. മറുപടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക ഒരു ഓവർ ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 41 പന്തിൽ 47 റൺസുമായി പുറത്താവാതെ നിന്ന ട്രിസ്റ്റൺ സ്റ്റബ്‌സാണ് വാലറ്റത്തെ കൂട്ടുപിടിച്ച് സൗത്താഫ്രിക്കയെ ജയിപ്പിച്ചത്.

ലോ സ്കോർ മാത്രം ഉയർത്തിയിട്ടും 17 റൺ മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ നിരയിലെ ഹീറോ. താരത്തിന്റെ ബോളിങ് ഇന്ത്യക്ക് കളിയുടെ ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷയും നൽകിയതാണ്. അതേസമയം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ ടോപ് ഓർഡർ അടക്കം എല്ലാവരും നിരാശപെടുത്തിയപ്പോൾ ഹാർദിക് 39 റൺ എടുത്ത് ടോപ് സ്‌കോറർ ആയി. എന്നാൽ ഈ 39 റൺ നേടാൻ അദ്ദേഹത്തിന് 45 പന്തുകൾ വേണ്ടി വന്നു.

അർഷ്ദീപ് സിംഗിനൊപ്പം ഉള്ള കൂട്ടുകെട്ടിനിടെ ഹാർദിക് സിംഗിൾ പോലും എടുക്കാദി സ്‌ട്രൈക്കിൽ തുടരാനാണ് ശ്രമിച്ചത്. അർശ്ദീപും മത്സരത്തിൽ ഒരു സിക്‌സർ പറത്തി, പക്ഷേ പാണ്ഡ്യയ്ക്ക് സഹതാരത്തെ വിശ്വാസമില്ലാതിരുന്നത് ആർപി സിങ്ങിനെ ചൊടിപ്പിച്ചു.

“സ്കോർ കുറച്ചുകൂടി കയറുമായിരുന്നു. പക്ഷേ ഹാർദിക് സിംഗിൾസ് എടുക്കാൻ വിസമ്മതിച്ചു. ടെയ്‌ലൻഡർമാർക്കും സംഭാവന ചെയ്യാൻ കഴിയുന്നതിനാൽ നിങ്ങൾ അവരെ വിശ്വസിക്കണം. ഇന്ത്യ ബാറ്റിംഗിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കുറച്ച് റൺസ് കൂടി ചേർത്താൽ അത് മികച്ചതായിരുന്നു.

“അർഷ്ദീപ് സിംഗ് ഇതിനകം ഒരു സിക്‌സ് അടിച്ചിരുന്നു, കൂടുതൽ പന്തുകൾ ശേഷിക്കാത്തപ്പോൾ, നിങ്ങൾ ഓരോ സ്‌കോറിംഗ് അവസരവും കണക്കാക്കേണ്ടതുണ്ട്. ഹാർദിക്കിന് ഇവിടെ തെറ്റുപറ്റിയെന്ന് ഞാൻ കരുതുന്നു, ”ആർപി സിംഗ് ജിയോസിനിമയിൽ പറഞ്ഞു.

പരമ്പരയിലെ മൂന്നാമത്തെ മത്സരം ബുധനാഴ്ച നടക്കും.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം