എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

പഞ്ചാബ് കിംഗ്സ്- ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ആദ്യ സീസൺ മുതൽ കളിക്കുന്ന ടീം ആയിരുന്നിട്ടും കിരീട ഭാഗ്യം ടീമിന് ഇതുവരെ ഉണ്ടായിട്ടില്ല. പലപ്പോഴും ലേല ഹോളിൽ എടുക്കുന്ന മോശം തീരുമാനങ്ങളാണ് ടീമിനെ ചതിച്ചത്. എന്തായാലും പുതിയ പരിശീലകനും മുൻ ലോകകപ്പ് ജേതാവുമായ റിക്കി പോണ്ടിംഗ് പരിശീലകനായി വരുമ്പോൾ തങ്ങളുടെ കഥ ഒന്ന് മാറ്റി എഴുതാൻ ടീം ആഗ്രഹിക്കുന്നു.

മെഗാ ലേലം ഇന്ന് സൗദിയിൽ നടക്കുമ്പോൾ ഏറ്റവും അധികം പണവുമായി എത്തിയ പഞ്ചാബ് ചില മികച്ച വിളികൾ നടത്തിയിരിക്കുന്നു. ശ്രേയസ് അയ്യരെ, കഴിഞ്ഞ തവണ കൊൽക്കത്തയെ കിരീടത്തിൽ എത്തിച്ച താരത്തെ 26.75 കോടി രൂപക്ക് ടീമിലെത്തിച്ച ടീം ഒരു നായകനെയും ഒരു മികച്ച ബാറ്ററെയും സ്വന്തമാക്കി. പിന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനെ ടീം 18 കോടി രൂപക്ക് പഞ്ചാബ് പാളയത്തിൽ എത്തിച്ചു.

മികച്ച വിക്കറ്റ് വേട്ടക്കാരനും തങ്ങളുടെ കഴിഞ്ഞ നാളുകളിലെ വിജയത്തിൽ പങ്ക് വഹിച്ച അർശ്ദീപിനെ 18 കോടി രൂപക്ക് ടീം ആർട്ടിഎം ഉപയോഗിച്ചു. ഇത് കൂടാതെ മികച്ച ഓൾ റൗണ്ടർമാരായ ഓസ്ട്രേലിയുടെ സ്റ്റോയിനസ്, മാക്സ്വെൽ എന്നിവരെയും ടീം യഥാക്രമം 11 കോടി, 4.20 കോടി എന്നിവരെ വിളിച്ചെടുത്ത വഴി ഓൾ റൗണ്ടർമാരുടെ വിഭാഗം സെറ്റാക്കി.

പഞ്ചാബ് എന്തായാലും മികവ് കാണിച്ചു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്..

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!