യോ- യോ ടെസ്റ്റുകളെല്ലാം നിര്‍ത്തലാക്കണം, പകരം പരിശോധിക്കേണ്ടത് അത്; നിര്‍ദ്ദേശവുമായി സുനില്‍ ഗവാസ്‌കര്‍

യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവരാന്‍ വൈകിയതില്‍ ബിസിസിഐക്കെതിരേ ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടെസ്റ്റിലെ താരത്തിന്റെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറുടെ വിമര്‍ശനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മെലിഞ്ഞ അരക്കെട്ട് അത്യാവശ്യമാണെന്നു കരുതുന്നവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തീരുമാനങ്ങളെടുക്കുന്നവരില്‍ ഉണ്ടായതു കാരണമാണ് സര്‍ഫറാസിന്റെ വരവ് വൈകിയതെന്ന് ഗവാസ്‌കര്‍ പരിഹസിച്ചു.

ബാറ്റുമായി മൈതാനത്തിലേക്കുള്ള സര്‍ഫറാസ് ഖാന്റെ മടങ്ങിവരവ് അവന്റെ അരക്കെട്ടിനേക്കാള്‍ ഗംഭീരമായിരുന്നു. ഒരിക്കലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത തരത്തിലുള്ള ഐഡിയകളുള്ള ഒരുപാട് തീരുമാനമെടുക്കുന്നയാളുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടെന്നതാണ് ഖേദകരമായ കാര്യം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമില്‍ സര്‍ഫറാസ് ഖാന് സ്ഥാനം നിഷേധിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നൂറു കണക്കിനു റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നിട്ടും അവനു അവസരങ്ങള്‍ ഇന്ത്യ നല്‍കിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മെലിഞ്ഞ അരക്കെട്ട് വേണമെന്നത് അത്യാവശ്യമാണെന്നു കരുതുന്നവര്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ തീരുമാനങ്ങളെടുക്കുന്നവരില്‍ ഉണ്ടായതു കാരണമാണിത്.

മെലിഞ്ഞ അരക്കെട്ടില്ലാത്ത മറ്റൊരു ഇന്ത്യന്‍ താരമാണ് റിഷഭ് പന്ത്. എന്നിട്ടും എത്ര വലിയ ഇംപാക്ടാണ് കളിക്കളത്തില്‍ അദ്ദേഹത്തിന് ഉണ്ടാക്കാന്‍ സാധിക്കുന്നത്. ഒരു ദിവസം മുഴുവന്‍ വിക്കറ്റ് കൂടി കാക്കുന്നയാളാണ് റിഷഭെന്നതു മറക്കാന്‍ പാടില്ല.

ആറു മണിക്കൂറോളം വിക്കറ്റിനു പിന്നില്‍ കുനിഞ്ഞും നിവര്‍ന്നും നിന്നാല്‍ മാത്രം പോരാ. ത്രോകള്‍ക്കായി സ്റ്റംപുകള്‍ക്കടുത്തേക്കു ഓടുകയും വേണം. അതുകൊണ്ടു തന്നെ ദയവു ചെയ്ത് ഈ യോ- യോ ടെസ്റ്റുകളെല്ലാം (ഫിറ്റ്നസ്) നിര്‍ത്തലാക്കണം.അതിനു പകരം ഒരു താരം മാനസികമായി എത്ര മാത്രം കരുത്തനാണെന്നു പരിശോധിക്കുകയാണ് വേണ്ടത്- ഗവാസ്‌കര്‍ പറഞ്ഞു.

Latest Stories

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ട്രെയിൻ റാഞ്ചിയ സംഭവം; ഇന്ത്യ തീവ്രവാദ സംഘടനയെ പിന്തുണക്കുന്നുവെന്ന് പാകിസ്ഥാൻ ആരോപണം

ചെകുത്താന്‍ നിങ്ങളെ തേടി വരുന്നു.. 'എമ്പുരാന്‍' ബിഗ് അപ്‌ഡേറ്റ്; റിലീസ് ഡേറ്റില്‍ ആശങ്ക വേണ്ട, പോസ്റ്റുമായി പൃഥ്വിരാജ്‌

കണ്ണൂരിൽ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ

ഉക്രൈയിൻ വെടിനിർത്തലിന്റെ പേരിൽ പുടിനെ 'കളിക്കാൻ' അനുവദിക്കില്ലെന്ന് യുകെ പ്രധാനമന്ത്രി സ്റ്റാർമർ

നാര്‍കോട്ടിക്- ലവ് ജിഹാദില്‍ പാല ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിച്ചു; വഖഫ് വിഷയത്തില്‍ ഇരട്ടത്താപ്പ് കാട്ടി; വിഡി സതീശന്‍ പ്രീണന കുമാരനാണെന്ന് പിസി ജോര്‍ജ്

IPL 2025: ആ ഒരു കാര്യം ധോണിക്ക് നിർബന്ധമായിരുന്നു, അത് തെറ്റിച്ചാൽ അദ്ദേഹം...; ഇതിഹാസത്തെക്കുറിച്ച് വമ്പൻ വെളിപ്പെടുത്തലുമായി സഹതാരം

കേരളത്തിൽ ഇന്ന് മഴ വരുന്നു; ഏഴ് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ടെസ്റ്റിൽ ഓസ്ട്രേലിയ ഏകദിനത്തിൽ ഇംഗ്ലണ്ട് ടെസ്റ്റിൽ സൗത്താഫ്രിക്ക, ഈ മൂന്ന് രാജ്യങ്ങൾക്കെതിരെയും അവർക്ക് ഒരേ ദിവസം കളത്തിൽ ഇറങ്ങാം ; മിച്ചൽ സ്റ്റാർക്ക് പറയുന്നത് ഈ ടീമിനെക്കുറിച്ച്

പാർട്ടി നിരോധനത്തെ തുടർന്ന് മിർവൈസ് ഉമർ ഫാറൂഖ് കശ്മീരിൽ വീട്ടുതടങ്കലിൽ

പ്രതി പറഞ്ഞത് കേട്ടു, വിചാരണയില്ലാതെ കേസ് തള്ളി; പോക്സോ കേസിൽ കോടതിയുടെ വിചിത്ര നടപടി, സംസ്ഥാനത്താദ്യം