'ഗര്‍വ്വ് അങ്ങ് കൈയില്‍ വെച്ചാല്‍ മതി'; അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്ക്

ബാര്‍ബഡോസില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെയിലെ ഫീല്‍ഡിലെ വിവാദ പെരുമാറ്റത്തിന്റെ പേരില്‍ പേസര്‍ അല്‍സാരി ജോസഫിന് വെസ്റ്റ് ഇന്‍ഡീസ് രണ്ട് മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജോസഫിന്റെ പെരുമാറ്റം ടീമിന്റെ അടിസ്ഥാന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസ്താവനയില്‍ അറിയിച്ചു.

മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്. ഫീല്‍ഡ് പ്ലെയ്സ്മെന്റിനെക്കുറിച്ച് ജോസഫ് തന്റെ ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായി നീണ്ട ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നിരുന്നാലും, ഹോപ്പ് നല്‍കിയ ഫീല്‍ഡ് ഫാസ്റ്റ് ബൗളര്‍ക്ക് അത്ര സുഖമായി തോന്നിയില്ല. സംഭവത്തില്‍ രോഷാകുലനായ ജോസഫ്, ഇംഗ്ലണ്ട് താരം ജോര്‍ദാന്‍ കോക്‌സിന് 148 കി.മീ വേഗത്തില്‍ ബൗണ്‍സര്‍ എറിഞ്ഞു. ഇംഗ്ലീഷ് ബാറ്റര്‍ക്ക് അതിനുള്ള ഉത്തരം ഇല്ലായിരുന്നു. കോക്സ് ലൈനില്‍ നിന്ന് പുറത്ത് കളിക്കാന്‍ ശ്രമിച്ചെങ്കിലും അത് ഒരു എഡ്ജ് ആയി വിക്കറ്റ്കീപ്പറുടെ കൈയില്‍ അവസാനിക്കുകയായിരുന്നു.

വെസ്റ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം ആഹ്ലാദത്തില്‍ ആഘോഷിച്ചപ്പോള്‍ ജോസഫിന് തന്റെ ക്യാപ്റ്റനോട് അപ്പോഴും കലിപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സഹ പേസര്‍ ജെയ്ഡന്‍ സീല്‍സ് മുഖത്ത് ഒരു ടവല്‍ തടവി ശാന്തനാക്കാന്‍ പോലും ശ്രമിച്ചെങ്കിലും ജോസഫ് ചെവിക്കൊണ്ടില്ല. ആ ദേഷ്യത്തില്‍ തന്നെ തന്റെ ഓവര്‍ പൂര്‍ത്തിയാക്കിയ താരം ഗ്രൗണ്ട് വിടാന്‍ തീരുമാനിച്ചു.

ഒരു ഓവറിന് ശേഷം ജോസഫ് കളത്തിലേക്ക് മടങ്ങി എത്തിയെങ്കിലും താരത്തിന്റെ പ്രവര്‍ത്തി ഏറെ വിവാദമായി. വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റിന് കളി ജയിച്ചു, പക്ഷേ ടീം മാനേജ്മെന്റ് 27 കാരന്റെ പെരുമാറ്റത്തില്‍ അങ്ങേയറ്റം അതൃപ്തി പ്രകടിപ്പിച്ചു. അത്തരം പെരുമാറ്റം താന്‍ അംഗീകരിക്കില്ലെന്ന് ഹെഡ് കോച്ച് ഡാരന്‍ സമി മത്സരത്തിന് ശേഷം പറഞ്ഞു. ഇത് ജോസഫിനെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കുന്നതിന് കാരണമായി.

Latest Stories

കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; കോച്ചിനെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്?

ദക്ഷിണാഫ്രിക്കന്‍ പരമ്പര അവന് ജീവ മരണ പോരാട്ടം, പരാജയപ്പെട്ടാല്‍ ടീമിന് പുറത്ത്: ആകാശ് ചോപ്ര

ചികിത്സ നടക്കുകയാണ്, ശസ്ത്രക്രിയ ആവശ്യമാണ്..; രോഗത്തെ കുറിച്ച് ശിവ രാജ്കുമാര്‍

'പി പി ദിവ്യക്ക് ജാമ്യം നൽകിയത് സ്ത്രീ എന്ന പരിഗണന നൽകി, അച്ഛൻ ഹൃദ്രോഗി'; വിധി പകർപ്പ് പുറത്ത്

എതിര്‍ക്കുന്നത് പിണറായിസത്തെ, മുഖ്യമന്ത്രി ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുകയാണെന്ന് പിവി അന്‍വര്‍

'പുരുഷന്മാർ സ്ത്രീകളുടെ അളവെടുക്കേണ്ട, മുടി മുറിക്കേണ്ട'; വിചിത്ര നിർദേശവുമായി യുപി വനിതാ കമ്മീഷൻ