അമിത് മിശ്രയോ അവൻ ബാറ്റ്‌സ്മാനാണോ ബോളറാണോ ഇന്ത്യക്കായി കളിച്ചിട്ടുണ്ടോ അവൻ, അമിത് മിശ്രക്ക് എതിരെ സൂപ്പർ പാകിസ്ഥാൻ ഇതിഹാസം; കാരണം ഇത്

പാക് നായകൻ ബാബർ അസമിന് ഇതുവരെ ട്വന്റി20 ലോകകപ്പിൽ രണ്ടക്ക സ്കോർ നേടാൻ കഴിഞ്ഞിട്ടില്ല. 28 കാരനായ താരത്തിന് മൂന്ന് മത്സരങ്ങൾ കളിച്ച് എട്ട് റൺസ് മാത്രമാണ് ഇതുവരെ നേടാൻ കഴിഞ്ഞത്. നെതർലൻഡ്‌സിനെതിരായ ബാബറിന്റെ മോശം പ്രകടനത്തെത്തുടർന്ന്, മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര ഞായറാഴ്ച പാകിസ്ഥാൻ ക്യാപ്റ്റന് ഹൃദയസ്പർശിയായ ഒരു പോസ്റ്റ് പങ്കിട്ടു. പോസ്റ്റിൽ ഈ സമയവും കടന്ന് പോകും, തിരിച്ചുവരും എന്നാണ് എഴുതിയത്. എന്നിരുന്നാലും , ട്വീറ്റ് ഷാഹിദ് അഫ്രീദിക്ക് ഇഷ്ടപ്പെട്ടില്ല, മുൻ പാകിസ്ഥാൻ ഓൾറൗണ്ടർ മിശ്രയെ രൂക്ഷമായി വിമർശിച്ചു.

രസകരമായ ഭാഗം എന്താണെന്ന് വെച്ചാൽ കോഹ്‌ലിയുടെ മോശം സമയത്ത് ബാബർ സമാനായ രീതിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. എത്രയും വേഗം തിരിച്ചുവരാൻ സാധിക്കട്ടെ എന്നാണ് അതിൽ എഴുതിയതും. എന്നാൽ പാകിസ്ഥാൻ ഇതിഹാസം അഫ്രീദിക്ക് ഇത് ഇഷ്ടപ്പെട്ടില്ല. ലൈവ് ഷോയിൽ തന്നെ ഇതിനുള്ള മറുപടി താരം കൊടുത്തു.

അമിത് മിശ്ര എന്ന ഈ വ്യക്തിയും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ടോ? അവൻ ഒരു സ്പിന്നർ ആണോ അതോ ബാറ്റ്സ്മാൻ ആയിരുന്നോ? വിഷമിക്കേണ്ടതില്ല. നമുക്ക് നീങ്ങാം. അമിത് അതിന് മോശമായിട്ട് ഒന്നും പറഞ്ഞില്ല എന്നും തിരിച്ചുവരാനുള്ള ആശംസ മാത്രമല്ലേ നേർന്ന് ഒള്ളു എന്നും ആരാധകർ അഫ്രീദിയോട് ചോദിക്കുന്നു.

ഇന്ത്യക്കായി മൂന്ന് ഫോര്മാറ്റുകളുമായി 64 മത്സരങ്ങളിൽ നിന്ന് 154 വിക്കറ്റുകൾ എടുത്തിട്ടുള്ള താരമാണ് അമിത് മിശ്ര.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?