പ്രണവ് തെക്കേടത്ത്
ടെസ്റ്റ് ക്രിക്കറ്റിൽ വളരെ ബുദ്ദിമുട്ട് ഏറിയ ഒരു കാര്യമാണ്. അല്ലെങ്കിൽ ഒരിക്കലും സംഭവിക്കാത്ത ഒന്നാണ് ഒരു പേസ് ബൗളർ 600 വിക്കറ്റ് നേടുക എന്നത്. പക്ഷേ ജെയിംസ് ആൻഡേഴ്സൺ എന്ന പന്ത് കൊണ്ട് വിസ്മയം തീർക്കുന്ന മായാലോകത്തെ അത്ഭുദ പേസ് ബൗളെർക്കു മുന്നിൽ ആ നായിക കല്ലും വീണുപോയിരിക്കുന്നു. ഇംഗ്ളണ്ടിലെ മൂടി കെട്ടിയ അന്തരീക്ഷത്തിൽ അയാൾ ഇൻസ്വിങ്ങറും ഔട്ട് സിങ് കൊണ്ടും എതിരാളികളെ 39ആം വയസ്സിലും കുഴച്ചു കൊണ്ടേയിരിക്കുന്നു.
ഇതിനിടയിൽ 33945 പന്തുകൾ തന്റെ കയ്യിൽ നിന്നും എതിരാളിയെ ലക്ഷ്യമാക്കി പറന്നു. ഓരോ പന്തിനും 25 മീറ്ററിൽ കുറയാത്ത റണ്ണപ്പും. ശരാശരി എല്ലാ ബോളിനും നൂറു കിലോമീറ്ററിലേറെ വേഗതയും. വിസ്മയം തന്നെയാണ് ആൻഡേഴ്സൺ. 17 വർഷമായി ടെസ്റ്റ് ക്രിക്കറ്റിൽ ഇങ്ങനെ എറിഞ്ഞു കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിൽ വലിയ ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടില്ല. ഒരിക്കലും നീണ്ട ഇടവേളകൾ പോലും ഉണ്ടായില്ല. ഒരു പേസ് ബൗളർ ഇങ്ങനെ തുടർച്ചയായി കളത്തിൽ തുടരണമെങ്കിൽ അയാൾക്ക് മറ്റാർക്കും ഇല്ലാത്ത എന്തൊക്കെയോ ഉണ്ടായിരിക്കണം.
ഏതൊരു പിച്ചിലും ഒരല്പം സ്വിങ് മൂവേമെന്റുകൾ കണ്ടെത്താനുള്ള കഴിവ്. അല്ലെങ്കിൽ ഒരു എക്സ്ട്രാ ബൗൺസ് കണ്ടെത്താനുള്ള തന്ത്രം. ഓരോ മത്സരം കഴിയുമ്പോഴും പലപ്പോഴും ഇഞ്ചുറികളെ അതിജീവിക്കുകയും പരിക്കുകളെ തൊട്ടു നല്ല കരുതലും. കൂടാതെ ക്രിക്കറ്റിനോടുള്ള പ്രണയവും ഇതൊക്കെ കൊണ്ടാണ് ആൻഡേഴ്സൺ ക്രിക്കറ്റ് ലോകം ഇത്രെയും കാലം ഇടവേളകൾ ഇല്ലാതെ വാണത്.
ലോക ക്രിക്കറ്റിൽ ബാറ്റ്സ്മാൻമാരുടെ പേടി സ്വപ്നമായിരുന്ന സീം രാജാവ് ഗ്ലെൻ മഗ്രാത്തും, കോട്നി വാൽഷും, സ്വന്തം നാട്ടുകാരൻ സ്റ്റുവർട് ബ്രോഡും മാത്രമാണ് അദ്ദേഹത്തിന് ടെസ്റ്റിലെ പേസ് ബൗളർമാരുടെ കൂടുതൽ വിക്കറ്റ് നേട്ടത്തിന് തൊട്ടു പിന്നിൽ.
ഇപ്പോഴുള്ള ഫോമും എന്നും മുതൽ കൂട്ടായ ഫിറ്റ്നസും അദ്ദേഹത്തിന് കൂടെ ഒരു രണ്ടോ മൂന്നോ വർഷം കൂടെ ഉണ്ടെങ്കിൽ സാക്ഷാൽ മുത്തയ്യ മുരളീധരൻ കൂടുതൽ വിക്കറ്റ് 800എന്ന സിംഹാസനം ആന്ഡേഴ്സണ് വിട്ടു കൊടുക്കേണ്ടി വരാം. അതിനു സാക്ഷിയാവാൻ സാധിച്ചെങ്കിൽ നമ്മൾ ഈ തലമുറയിലെ ഭാഗ്യം ചെയ്ത ക്രിക്കറ്റ് പ്രേമികൾ ആണ്.
കടപ്പാട്: ക്രിക്കറ്റ് കാർണിവൽ