ഗോപി കൃഷ്ണന്‍
പൂര്‍ത്തിയാകാത്ത ഒരു മഹാകാവ്യം.. ആന്‍ഡ്രു സൈമണ്‍സിനെ അങ്ങനെ വിശേഷിപ്പിക്കാം.. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും ഗിഫ്റ്റഡായ ഓള്‍റൗണ്ടര്‍… ഓസ്‌ട്രേലിയയുടെ ഭാവി പോസ്റ്റര്‍ ബോയായും ഭാവി നായകനായും വരെ കരുതപ്പെട്ട താരം. എന്നാല്‍ ഗ്രൗണ്ടിലെ കളികള്‍ക്ക് മേലെ ഗ്രൗണ്ടിന് പുറത്തെ തെമ്മാടിക്കളികള്‍ പ്രൊജക്റ്റ് ചെയ്ത് തുടങ്ങിയപ്പോള്‍ അവസാനിച്ച ഒരു കരിയര്‍!
ആരായിരുന്നു സൈമണ്‍സ്? എന്നെ സംബന്ധിച്ചിടത്തോളം ഒരു പേടിസ്വപ്നമായിരുന്നു.. ജയിച്ചെന്ന് തോന്നിച്ച കളികള്‍ ഞൊടിയിടയില്‍ റാഞ്ചിയെടുത്ത ഒരു അസാമാന്യ ഫിനിഷര്‍… ചിലപ്പോള്‍ ഓഫ് സ്പിന്നറായും ചിലപ്പോള്‍ മീഡിയം പേസറായും വന്ന് പാര്‍ട്ണര്‍ഷിപ്പുകള്‍ തകര്‍ക്കുന്ന ബൗളര്‍… ശൂന്യതയില്‍ നിന്നും വിക്കറ്റുകള്‍ സമ്മാനിക്കുന്ന ഫീല്‍ഡര്‍… മൈറ്റി ഓസീസ് ടീമിലെ അവസാനത്തെ മഹാമേരു! എന്നാല്‍ ഗ്രൗണ്ടിലെന്ന പോലെ പുറത്തും അയാള്‍ ഒരു ബാഡ് ബോയ് ആയിരുന്നു. കുറച്ചധികം. ടീം മീറ്റിങ് കട്ടാക്കി മീന്‍ പിടിക്കാന്‍ പോയ ഒരു പക്കാ താന്താന്നി!
സൈമണ്ട്‌സ് എത്രത്തോളം ഒരു റിബലായിരുന്നു അത്രമേല്‍ വലിയൊരു റെവല്യൂഷണറി കൂടെ ആയിരുന്നു. റേസിസം കൊടികുത്തി വാഴുന്ന ഓസ്‌ട്രേലിയയില്‍ ഒരു ആബോറിജിനല്‍ വംശജനായ ഒരാള്‍ ദേശീയ ടീമില്‍ എത്തുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്…അയാള്‍ രണ്ട് ലോകകപ്പ് ജയങ്ങളില്‍ ഉള്‍പ്പെടെ ആ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുക എന്നതാണെങ്കിലോ അത് മഹത്തരം എന്നതില്‍ കുറഞ്ഞ ഒന്നുമല്ല!
ഒരുപക്ഷേ ആ വിവേചനങ്ങളാകാം അയാളെ നിയമങ്ങളെ കൂസാതതവനാക്കി മാറ്റിയതും! പോലിസിന്റെ ലിസ്റ്റിലെ റൗഡി പക്ഷെ ക്രിക്കറ്റ് ലോകത്തെ ജനങ്ങളുടെയെല്ലാം മനസില്‍ ഒരു രാജാവ് തന്നെയായിരുന്നു.. സൈമണ്ട്‌സിന്റെ കരിയര്‍ പൂര്‍ണമാകാതെ പോയത് അയാളെക്കാള്‍ ഓസീസിനും ക്രിക്കറ്റിന് മൊത്തത്തില്‍ തന്നെയുമാണ് നഷ്ടം.
ബവനെയും ധോനിയും വെല്ലാവുന്ന ഒരു ഫിനിഷര്‍, എക്കാലത്തെയും മികച്ചൊരു ഓള്‍റൗണ്ടര്‍ അങ്ങനെ പല പല സിംഹാസനങ്ങള്‍ അയാള്‍ നേടാതെ പോയി. ഒരു പക്ഷെ അയാള്‍ ഉണ്ടായിരുന്നെങ്കില്‍ ഗോള്‍ഡന്‍ എറയ്ക്ക് ശേഷം ആ ഒരു ഡിക്ലൈന്‍ ഓസീസ് അനുഭവിക്കില്ലായിരുന്നു..
നിയമങ്ങളെ കൂസാത്ത താന്തോന്നിയായ സൈമണ്ട്‌സും ഒടുവില്‍ മരണമെന്ന അള്‍ട്ടിമേറ്റ് നിയമത്തിന് മുന്നില്‍ കീഴടങ്ങി.. Arguably the most gifted all-rounder ever….A G.O.A.T that wans’t.. Adieu Roy..
കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാർ 24 x 7