പരിക്കേറ്റ് ഐപിഎല്‍ 15ാം സീസണില്‍ നിന്ന് പുറത്തായ ഇംഗ്ലണ്ട് പേസര്‍ മാര്‍ക്ക് വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ഓസ്ട്രേലിയന്‍ താരം ആന്‍ഡ്ര്യു ടൈയിനെയാണ് വുഡിന്റെ പകരക്കാരനായി ലഖ്നൗ പ്രഖ്യാപിച്ചിരിക്കുന്നത്.
അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കാണ് ആന്‍ഡ്ര്യൂ ടൈയ്‌നെ ലഖ്നൗ ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. 7.5 കോടിയ്ക്കായിരുന്നു വുഡിനെ ലേലത്തില്‍ ലഖ്‌നൗ സ്വന്തമാക്കിയിരുന്നത്.
27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 40 വിക്കറ്റാണ് ടൈയുടെ അക്കൗണ്ടിലുള്ളത്. ഓസ്ട്രേലിയക്കായി 32 ടി20 കളിച്ച ടൈ 47 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. ഡെത്ത് ഓവറില്‍ ടൈയെ ആശ്രയിക്കാം എന്നത് ലഖ്നൗവിന് മുതല്‍ക്കൂട്ടാവും.
നേരത്തെ സിംബാബ്‌വെ താരം ബ്ലെസിംഗ് മുസര്‍ബാനിയ വുഡിന്റെ പകരക്കാരനായി ഐപിഎല്ലിലേക്ക് എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നെറ്റ് ബോളറായാവും മുസര്‍ബാനിയയെ ടീം പരിഗണിക്കുക.