ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 545 റണ്‍സ് നേടിയ യശസ്വി ജയ്സ്വാള്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായി മാറിയിരിക്കുകയാണ്. രണ്ട് ഇരട്ട സെഞ്ച്വറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 209 റണ്‍സ് നേടിയ ശേഷം, രാജ്കോട്ട് ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അദ്ദേഹം പുറത്താകാതെ 214 റണ്‍സ് നേടി. ഈ രണ്ടു മത്സരത്തിലും ഇന്ത്യ ജയിക്കുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ യുവ ബാറ്ററെ അഭിനന്ദിക്കുകയും ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കായി താരത്തോട് പ്രത്യേക അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.
ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍കളില്‍ ബോള്‍ കൂടെ ചെയ്യണം എന്നാണ് യശസ്വി ജയ്‌സ്വാളിനോട് അനില്‍ കുംബ്ലെ ആവശ്യപ്പെട്ടത്. ലെഗ് സ്പിന്‍ പന്തുകള്‍ ബൗള്‍ ചെയ്യാനുള്ള ജയ്സ്വാളിന്റെ സ്വാഭാവിക കഴിവിനെ കൈവിടരുതെന്ന് കുംബ്ലെ താരത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
‘നിങ്ങളുടെ ബാറ്റിംഗ് നന്നായിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം ബോളിംഗ് ആണ്, നിങ്ങള്‍ക്ക് സ്വാഭാവിക ലെഗ് സ്പിന്‍ ആക്ഷന്‍ ഉണ്ട്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. കാരണം എപ്പോഴാണ് അത് ഉപകാരപ്പെടുക എന്ന് നിങ്ങള്‍ക്കറിയില്ല.” കുംബ്ലെ പറഞ്ഞു.
‘നിങ്ങള്‍ക്ക് നടുവേദനയുണ്ടെന്ന് അറിയാം, എങ്കിലും വരും മത്സരങ്ങളിക് കുറച്ച് ഓവര്‍ നല്‍കാന്‍ നായകനോട് പറയൂ,” കുംബ്ലെ ജയ്‌സ്വാളിനോട് പറഞ്ഞു. ‘ഞാന്‍ എപ്പോഴും പോയി ബോള്‍ ചെയ്യാറുണ്ട്, രോഹിത് എന്നോട് തയ്യാറായിരിക്കാന്‍ പറഞ്ഞു, അതെ ഞാന്‍ തയ്യാറാണ്.” ജയ്സ്വാള്‍ പറഞ്ഞു.