ക്രൂഷ്യലായ ടോസ് വിജയിച്ചതോടെ തന്നെ ഇന്ത്യ കളിയില്‍ അപ്പര്‍ ഹാര്‍ഡ് നേടിയിരുന്നു. മത്സരം പുരോഗമിക്കുന്തോറും സ്ലൊ ആകുന്ന വിക്കറ്റില്‍ ഇരു ക്യാപ്റ്റന്‍മാരും ആദ്യം ബാറ്റിംഗ് തന്നെയാണ് ആഗ്രഹിച്ചിരുന്നത്.
ശരാശരി ആദ്യ ഇന്നിംഗസ് സ്‌കോര്‍ 153 ആയ ഈ പിച്ചില്‍ ഇന്ത്യ 181 എടുത്തതോടെ അഫ്ഗാന്‍ കളിയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു. ബുംറ നയിക്കുന്ന ബോളിംഗ് നിരയില്‍ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ കുല്‍ദീപ് കൂടി തിരിച്ചെത്തിയതോടെ ഇന്ത്യ ഡെയ്ഞ്ചറസ് ബോളിംഗ് യൂണിറ്റായി മാറിയിട്ടുണ്ട്..
മൂന്ന് ക്യാച്ചുകളും ഒരു വിക്കറ്റുമായി ജഡേജയും കോണ്‍ട്രിബ്യൂട്ട് ചെയ്ത ഇന്ത്യന്‍ ടീമിന്റെ നിലവിലെ വീക്ക് പോയിന്റ് ശിവം ദുബെയുടെ ബാറ്റിംഗും ഓപ്പണിംഗുമാണ്.
ദുബെയുടെ ഇനിയൊരു പരാജയം സഞ്ജുവിന് ടീമിലേക്കുള്ള വഴി തുറക്കും. പന്ത് ഓപ്പണിംഗിലേക്കും കോഹ്ലി വണ്‍ ഡൗണിലും സ്പിന്നിനെ നന്നായി കളിക്കുന്ന സഞ്ജു മിഡില്‍ ഓഡറിലും വന്നാല്‍ ടീം ഒന്നുകൂടി ബാലന്‍സ്ഡ് ആയേക്കും..
എഴുത്ത്:ഷെമിന്‍ അബ്ദുള്‍ മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍