എല്ലാത്തിനും പിന്നില്‍ അവള്‍, അവ എന്റെ നിയന്ത്രണത്തിലായിരുന്നെങ്കില്‍ എല്ലാവരും എല്ലാം അറിഞ്ഞേനെ; വെളിപ്പെടുത്തി കോഹ്‌ലി

അനുഷ്‌കയും താനുമായുള്ള വിവാഹത്തിന്റെ കാര്യങ്ങള്‍ തന്നെ നോക്കാന്‍ ഏല്‍പ്പിച്ചിരുന്നെങ്കില്‍ എല്ലാ വിവരങ്ങളും താന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമായിരുന്നുവെന്ന് വിരാട് കോഹ്‌ലി. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രിയുമായുള്ള സംഭാഷണത്തിനിടയിലാണ് തന്റെ വിവാഹത്തെ കുറിച്ചുള്ള അറിയാക്കഥകള്‍ കോഹ്‌ലി വെളിപ്പെടുത്തിയത്.

‘ഞങ്ങളുടെ വിവാഹത്തിനുള്ള കാര്യങ്ങള്‍ ക്രമീകരിച്ചപ്പോള്‍ ഞങ്ങള്‍ വ്യത്യസ്ത പേരുകളും ഇ-മെയില്‍ ഐഡികളുമാണ് ഉപയോഗിച്ചത്. പക്ഷേ, അത് എന്റെ ആശയമായിരുന്നില്ല. അതൊക്കെ എന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കില്‍, ഞാന്‍ എല്ലാം ഉറപ്പായും വെളിപ്പെടുത്തുമായിരുന്നു, ഭക്ഷണം, അലങ്കാരം തുടങ്ങി എല്ലാം വെളിപ്പെടുത്തിയേനെ. പക്ഷേ, ഭാഗ്യത്തിന് ഞാന്‍ ഒരു ടെസ്റ്റ് മത്സരം കളിക്കുകയായിരുന്നു, അതുകൊണ്ട് അതെല്ലാം രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞു.’

‘കാര്യങ്ങള്‍ ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് എല്ലാവരേയും അറിയിച്ചിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, അതിനുവേണ്ടി കഠിനാധ്വാനം ചെയ്തതും എല്ലാം ഏകോപിപ്പിച്ചതും അനുഷ്‌കയായിരുന്നു. വന്ന എല്ലാവര്‍ക്കും അറിയാമായിരുന്നു അതെല്ലാം അവള്‍ ചെയ്തതാണെന്ന്, ഞങ്ങള്‍ ഒരുമിച്ചുള്ള ഓരോ നിമിഷവും അവരും ഇഷ്ടപ്പെട്ടു’ കോഹ്‌ലി പറഞ്ഞു.

Virat Kohli - Anushka Sharma's perfect wedding almost had a panic moment!

2017 ഡിസംബര്‍ 11ന് ഇറ്റലിയില്‍ വെച്ചായിരുന്നു അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. വിവാഹദിനം വരെ വിവാഹത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഇവര്‍ രഹസ്യമാക്കി വെച്ചിരുന്നു. 2021 ജനുവരി 11 ന് ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചിരുന്നു. വാമിക എന്നാണ് മകളുടെ പേര്.

Latest Stories

സംഭൽ അക്രമം: കല്ലേറ് നടത്തിയവരുടെ പോസ്റ്ററുകൾ പ്രദർശിപ്പിക്കാനും നാശനഷ്ടങ്ങൾ ഈടാക്കാനും തയ്യാറെടുത്ത് യുപി സർക്കാർ

കോഴിക്കോട് നഗരത്തിൽ പരിഭ്രാന്തി പരത്തി സിലിണ്ടർ നിറച്ച ട്രക്കിൽ നിന്നുള്ള വാതക ചോർച്ച

ക്ലീൻഷീറ്റ് നേടിയതിന് ശേഷം സച്ചിൻ സുരേഷുമായി കോച്ച് സ്റ്റാഹ്രെയുടെ പ്രസ് മീറ്റ്

കേരളത്തിലെ സംരംഭകരെ ആദരിക്കാനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു; വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്

'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

സർക്കാരിന്റെ പാനൽ തള്ളി; ഡോ. സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല നല്‍കി

ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രെയിംസിന്റെ 35 മത് ചിത്രം 'അവറാച്ചൻ & സൺസ്' ആരംഭിച്ചു

ഇന്റർ മയാമി മിനി ബാഴ്‌സലോണയാവുന്നു; മറ്റൊരു ഇതിഹാസത്തെ കൂടെ ടീമിലെത്തിച്ച് അമേരിക്കൻ ക്ലബ്

എന്ത് നാശമാണിത്, അസഹനീയം, വിവാഹം വിറ്റ് കാശാക്കി..; നയന്‍താരയെ വിമര്‍ശിച്ച് ശോഭ ഡേ