ഏത് ബുദ്ധിമാനും പിഴക്കും മിസ്റ്റർ കമ്മിൻസ്, ഇത് രാജസ്ഥാൻ അല്ല എന്ന് നിങ്ങൾ ഓർക്കണമായിരുന്നു; ടീം ഗെയിം രാജാക്കന്മാരായ കൊൽക്കത്തയുടെ ഇന്നത്തെ തന്ത്രം സിമ്പിൾ ബട്ട് പവർഫുൾ

സീസണിൽ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും കൊൽക്കത്തയ്ക്ക് എതിരെ തോൽവി. അതെ ടീമിനെ ഫൈനലിൽ നേരിടുന്നു, അതും സ്പിന്നിങ് തുണയ്ക്കുന്ന ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ. സ്പിന്നിനെ എല്ലാ കാലവും പിന്തുണച്ചിട്ടില് ചെന്നൈ പിച്ച് ശരിക്കും നോക്കി കളിച്ചില്ലെങ്കിൽ പണി തരുന്ന ഒരു ഗ്രൗണ്ടാണ്. ഹോം ടീം ചെന്നൈ സൂപ്പർ കിങ്‌സ് ഈ കാലയളവിൽ നേടിയ 5 ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടങ്ങളിൽ ഈ ഗ്രൗണ്ട് അവരെ സഹായിച്ചത് വലിയ രീതിയിൽ ആയിരുന്നു. സൂക്ഷിച്ച് കളിച്ചാൽ റൺ കിട്ടാൻ എളുപ്പമുള്ള പിച്ച് അത് മനസിലാക്കി കളിക്കാത്തവർക്ക് ശവപ്പറമ്പ് തന്നെ ആണ്.

ഇത്തവണത്തെ എലിമിനേറ്റർ ഫൈനൽ പോലെ ഉള്ള മത്സരങ്ങൾ ചെന്നൈയിൽ വെച്ചപ്പോൾ തന്നെ ടീമുകൾക്ക് ആ ട്രാക്കിനെക്കുറിച്ചുള്ള സൂചനകൾ വളരെ വ്യക്തമായി തന്നെ കിട്ടിയത് ആയിരുന്നു. എലിമിനേറ്റർ 2 പോരാട്ടം ഹൈദരാബാദും രാജസ്ഥാനും തമ്മിൽ നടക്കുമ്പോൾ ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ബോളിങ് തിരഞ്ഞെടുക്കുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ആകട്ടെ മാന്യമായ 176 എന്ന സ്കോറാണ് ഉയർത്തിയത്. സൂക്ഷിച്ച് കളിക്കേണ്ട സമയത്ത് ഹെൻറിച്ച് ക്ലാസൻ കളിച്ച ഇന്നിംഗ്സ് ആളായിരുന്നു ടീമിനെ രക്ഷിച്ചത്. രാജസ്ഥാൻ ആകട്ടെ നല്ല ബാറ്റർമാർ ഉണ്ടായിട്ട് പോലും ഹൈദരാബാദ് പാർട്ട് ടൈം ബോളര്മാരുടെ മുന്നിൽ കറങ്ങി വീഴുക ആയിരുന്നു.

ഫൈനലിൽ അതെ ചെന്നൈ പിച്ചിൽ ടോസ് നേടിയപ്പോൾ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുന്നു. അവിടെ അവർ എതിരാളികളായ കൊൽക്കത്തയുടെ ബലം മറന്നു. ടീം ഗെയിം കളിക്കാൻ സീസണിൽ ഏറ്റവും മിടുക്കന്മാരായ കൊൽക്കത്തയ്ക്ക് ആദ്യ മണിക്കൂറുകളിൽ ട്രാക്കിൽ നിന്ന് നല്ല സ്വിങ് കിട്ടുന്നു. അത് മുതലെടുത്ത് സ്റ്റാർക്കും വൈഭവും ഹർഷിതും ഒകെ പന്തെറിഞ്ഞപ്പോൾ ഹൈദരാബാദ് തകർന്നു, സ്പിൻ ആനുകൂല്യം മുതലെടുത്ത് നരൈൻ, വെങ്കിടേഷ് അയ്യർ കൂടി എറിഞ്ഞ സ്പെൽ കൂടി ആയപ്പോൾ ഹൈദരാബാദ് സ്കോർ ബോർഡ് ആമ ഇഴയുന്ന പരിവത്തിലായി.

ഒരു ഫൈനൽ മത്സരത്തിൽ ടോസ് ഇത്രയും പ്രധാനപ്പെട്ട സാഹചര്യത്തിൽ ബോളിങ് എടുക്കാതെ ആദ്യം ബാറ്റ് ചെയ്യാനുള്ള കമ്മിൻസ് തീരുമാനം പിഴച്ചു എന്ന് തന്നെ ഹൈദരാബാദ് ബാറ്റിംഗ് കാണുമ്പോൾ നമുക്ക് മനസിലാകും. വെറും 113 റൺസിനാണ് ഹൈദരാബാദ് ഇന്നിംഗ്സ് അവസാനിച്ചിരിക്കുന്നത്. 24 റൺ മാത്രമെടുത്ത നായകൻ കമ്മിൻസാണ് ടോപ് സ്‌കോറർ . റൺ കണ്ടെത്താൻ താരങ്ങൾ വിഷമിക്കുമ്പോൾ ഒരു കാര്യം വ്യക്തം- ഏതൊരു ബുദ്ധിമാനും പിഴക്കും.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ