വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ അയാള്‍ക്ക് പരിമിതികള്‍ കുറവായിരുന്നു

ഇന്‍സമാം-ഉള്‍-ഹഖ്, പാകിസ്ഥാന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാള്‍. 1991 ഇല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചത് മുതല്‍ പാകിസ്താന്റെ നെടും തൂണ്‍ ആയിരുന്നു ഇന്‍സമാം ഉള്‍ ഹഖ്. 2004 മുതല്‍ 2007 വരെ പാകിസ്താന്റെ നായകന്‍ കൂടിയായ ഇന്‍സമാം 92 ഇല്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ലോക കപ്പ് നേടിയ ടീമിലും അംഗമായിരുന്നു.

വിക്കറ്റിനിടയിലെ ഓട്ടം ഒഴിച്ച് നിര്‍ത്തിയാല്‍ ബാറ്റിംഗില്‍ ഇന്‍സിക്ക് പരിമിതികള്‍ കുറവായിരുന്നു. വൈവിധ്യമായ ഷോട്ടുകളിലൂടെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും അനായാസം റണ്‍സ് കണ്ടെത്തിയിരുന്ന ഇന്‍സമാമിനെ ഒരു കാലത്ത് ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത് പേസ് ബൗളിംഗിനെതിരെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ എന്നായിരുന്നു.

ഇന്‍സമാമിനെ കുറിച്ച് പറയുമ്പോള്‍ 2003ഇല്‍ മുള്‍ട്ടാനില്‍ വച്ച് നടന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനെ കുറിച്ച് പറയാതെ വയ്യ. 262 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 164 റണ്‍സ് എന്ന നിലയിലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ അക്കാലത്ത് ഒന്നുമില്ലാതിരുന്ന ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ തോറ്റിരുന്നെങ്കില്‍ അത് പാക് ക്രിക്കറ്റിന്റെ ഒരു വലിയ നാണക്കേടാകുമായിരുന്നു.

205 റണ്‍സില്‍ എട്ടാം വിക്കറ്റും നഷ്ടമായെങ്കിലും ഇന്‍സമാം കീഴടങ്ങാന്‍ തയ്യാറല്ലായിരുന്നു. ഒടുവില്‍ പാകിസ്ഥാന്‍ ഒരു വിക്കറ്റിന്റെ വിജയം ആഘോഷിക്കുമ്പോള്‍ 138 റണ്‍സോടെ ഇന്‍സി അപരാജിതനായി നിന്നു. ബംഗ്ലാദേശിനെതിരെ ആയിരുന്നുവെങ്കിലും ഞാന്‍ കണ്ടതില്‍ വെച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിംഗ്‌സ് അതായിരുന്നു.

മുള്‍ട്ടാനിലെ ഐതിഹാസിക പ്രകടനത്തിന്റെ തുടര്‍ച്ചയായി ടീമിന്റെ നായക പദവിയും ഇന്‍സമാമിനെ തേടിയെത്തി. പക്ഷെ ഒരു സുഖകരമായ നാളുകളായിരുന്നില്ല അദ്ദേഹത്തിനെ കാത്തിരുന്നത്. ഇന്ത്യക്കെതിരെ ടെസ്റ്റ്-ഏകദിന പരമ്പരകള്‍ അടിയറവെച്ചതിന് ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളുയര്‍ന്നു.

120 ടെസ്റ്റുകളില്‍ നിന്ന് 49.33 ശരാശരിയില്‍ 8830 റണ്‍സും 378 ഏകദിനങ്ങളില്‍ നിന്ന് 39.53 ശരാശരിയില്‍ 11739 റണ്‍സും നേടിയ ഇന്‍സമാം ഉള്‍ ഹഖ് 2007ഇല്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുമ്പോള്‍ ഏകദിനത്തില്‍ പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയും സ്വന്തം പേരിലാക്കിയിരുന്നു.

എഴുത്ത്: ശങ്കര്‍ ദാസ്

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം