തിലക് വർമ്മ ഒഴികെ ബാറ്റ്‌സ്മാന്മാർ ആരും ഉത്തരവാദിത്വം കാണിച്ചില്ല, ഈ രീതിയിൽ പോയാൽ ജയിക്കില്ല; മത്സരശേഷം നിരാശയിൽ ഹാർദിക്ക് പാണ്ഡ്യാ

വല്ലാത്ത അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സീനിയർ താരങ്ങൾ ഒന്നും ഇല്ലാതെ ലോകകപ്പ് യോഗ്യത പോലും കിട്ടാത്ത വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങിയപ്പോൾ അവർ വളരെ എളുപ്പത്തിൽ പരമ്പര വിജയമാണ് സ്വപ്നം കണ്ടത്. എന്നാൽ ആര്യങ്ങൾ കൈവിട്ട പോവുകയാണ്, 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും തോറ്റ ഇന്ത്യ പരമ്പര കൈവിടുമെന്ന അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്. ബാറ്റിംഗ് നിരയുടെ പരാജയം തന്നെയാണ് ഈ 2 മത്സരങ്ങളിലും ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

മത്സരശേഷം സംസാരിച്ച നായകൻ ഹാര്ദിക്ക് ബാറ്റിംഗിൽ തന്റെ ടീമിന്റെ പ്രകടനത്തിൽ തൃപ്തനല്ല എന്നും ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും മത്സരശേഷം തന്റെ പ്രതികരണത്തിൽ പറഞ്ഞു . വെസ്റ്റ് ഇൻഡീസിന് എതിരായ അഞ്ച് ട്വൻറി 20കളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ രണ്ട് വിക്കറ്റ് തോൽവിയെറ്റ് വാങ്ങിയത്. 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 7 പന്തുകൾ ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടമാക്കി വിജയം സ്വന്തമാക്കുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ആരാധകരും നിരാശരാണ്.

“ഞാൻ സത്യസന്ധമായി പറയുക ആണെങ്കിൽ ഇതൊരു സന്തോഷകരമായ ബാറ്റിംഗ് പ്രകടനമായിരുന്നില്ല. ട്രാക്ക് മന്ദഗതിയിൽ ആയിരുന്നു. സ്കോർ ചെയ്യാൻ അവസരം ഉണ്ടായിട്ടും അതൊന്നും പറ്റിയില്ല. 170 റൺസ് എടുക്കാൻ പറ്റിയ അവസരം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതൊന്നും പറ്റിയില്ല. “ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം,” ഹാർദിക് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

“നിലവിൽ ഞങ്ങൾ ഇപ്പോൾ ഉള്ള 7 ബാറ്റ്‌സ്മാന്മാരെയും വിശ്വസിക്കണം. ബോളറുമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്തായാലും ബാറ്റിംഗ് നിര തിളങ്ങിയെ പറ്റു. അതാണ് ചെയ്യേണ്ടത്.” നായകൻ പറഞ്ഞ് അവസാനിപ്പിച്ചു. തിലക് വർമ്മ ഒഴികെ ഒരു താരത്തിനും മാന്യമായ സംഭാവന നല്കാൻ പറ്റിയില്ല എന്നുള്ളതും വിഷമകരമായി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം