ഞങ്ങളുടെ വിജയം കാണാൻ തടിച്ചുകൂടിയ ആരാധകരോട് ക്ഷമ ചോദിക്കുന്നു, തോൽവിക്ക് പിന്നാലെ കാണികളോട് മാപ്പ് ചോദിച്ച് ശ്രീലങ്കൻ നായകൻ; നിറകൈയടികളോടെ ആരാധകരുടെ മറുപടി; നമ്മുടെ ആരാധകർ കണ്ടുപഠിക്കട്ടെ

ഞായറാഴ്ച ഇന്ത്യയ്‌ക്കെതിരെ നടന്ന ഏകപക്ഷീയമായ ഏഷ്യാ കപ്പ് 2023 ഫൈനലിൽ തന്റെ ടീം 10 വിക്കറ്റിന്റെ തോൽവിയെറ്റ് വാങ്ങിയ ശേഷം ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനക നിരാശപെടുകയും ടീമിന്റെ കളത്തിലെ മോശം പ്രകടനത്തിന് ശ്രീലങ്കൻ ആരാധകരോട് ക്ഷമ ചോദിക്കുകയും ചെയ്തു. സ്പീഡ്സ്റ്റർ മുഹമ്മദ് സിറാജിന്റെ വെടിക്കെട്ട് ശ്രീലങ്കയെ തകർത്തതിന് ശേഷം, ഓപ്പണിംഗ് ജോഡികളായ ശുഭ്മാൻ ഗില്ലിന്റെയും ഇഷാൻ കിഷന്റെയും പിരിയാത്ത ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടി ആയപ്പോൾ ഇന്ത്യയുടെ കാര്യം തീരുമാനമായി.

സുപ്രധാനമായ ഫൈനൽ തോറ്റതിൽ ഖേദം പ്രകടിപ്പിക്കുകയും ശ്രീലങ്കൻ ടീമിനെ പിന്തുണയ്ക്കാൻ വൻതോതിൽ എത്തിയ കാണികൾക്ക് നന്ദി പറയുകയും ചെയ്തു. “നിരവധിയായി എത്തിയ ആരാധകർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഞങ്ങൾ നിങ്ങളെ നിരാശപ്പെടുത്തിയതിൽ ഖേദിക്കുന്നു. ക്രിക്കറ്റ് താരങ്ങൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങളെ ശരിക്കും സ്നേഹിക്കുന്നു. ഇന്ത്യ കളിച്ച മനോഹരമായ ക്രിക്കറ്റിന് ടീമിന് അഭിനനന്ദനങ്ങൾ” ദസുൻ ഷനക മത്സരശേഷം പറഞ്ഞു.

ഇന്നലത്തെ മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തി എങ്കിലും ഈ വർഷത്തെ ഏഷ്യാ കപ്പ് ആകെ നോക്കിയാൽ ശ്രീലങ്കക്ക് ഗുണമായി ഒരുപാട് കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നായകൻ പറഞ്ഞു. പല മത്സരങ്ങളിലും തങ്ങളെ രക്ഷിച്ച ബാറ്ററുമാരെ നന്ദിയോടെ ഓർത്ത ഷാനക ഇന്ത്യൻ പിച്ചുകളിൽ തങ്ങളുടെ സ്പിന്നറുമാർ നേട്ടം കൊയ്യുമെന്ന പ്രത്യാശയും പങ്കുവെച്ചു.

അതേസമയം ഞായറാഴ്ച ശ്രീലങ്കയെ 50 റൺസിന് പുറത്താക്കിയ ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് തന്റെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനത്തിലെ സന്തോഷം മറച്ചുവെക്കാനായില്ല, അവർ ടീമിന് നൽകുന്ന വൈവിധ്യം വളരെ പ്രധാനമാണെന്ന് പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 10 വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട പേസർ മുഹമ്മദ് സിറാജിന്റെ (21ന് 6) മികച്ച സ്പെൽ കണ്ടതിന് ശേഷമായിരുന്നു രോഹിത്തിന്റെ പ്രതികരണം വന്നത്. “ഇതുപോലുള്ള ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം കാണുമ്പോൾ എനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നു. എല്ലാ ക്യാപ്റ്റൻമാർക്കും ഫാസ്റ്റ് ബോളറുമാർ മികച്ച പ്രകടനം നടത്തുമ്പോൾ സന്തോഷം ലഭിക്കുന്നു. എനിക്കും അത് തന്നെയാണ് തോന്നുന്നത്” മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ