ഇന്ത്യ ബോർഡർ ഗവാസ്ക്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ പെർത്തിൽ നടന്നപ്പോൾ അതിൽ ഇന്ത്യയുടെ വിജയം തന്നെയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാന ചർച്ചകളിൽ ഒന്ന്. കടുത്ത മത്സരം ആകുമെന്ന് കരുതിയ ആദ്യ പോരാട്ടത്തിൽ ഇന്ത്യൻ ജയം ഏകപക്ഷിയം ആയിരുന്നു എന്ന് തന്നെ പറയാം.
ടോസ് സമയത്ത് ബുംറ ടീം സെലെക്ഷനിൽ വന്ന മാറ്റങ്ങൾ വിശദീകരിച്ചപ്പോൾ അത് ആരാധകർക്ക് ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ടീമിലെ പ്രധാന സ്പിന്നറാമാരായ അശ്വിൻ, ജഡേജ തുടങ്ങിയവരെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്. ഇത് ആരാധകർക്ക് ഒരു ഷോക്കായി. ടീമിലെ ഏക സ്പിന്നറായി വാഷിംഗ്‌ടൺ സുന്ദർ മാത്രമാണ് ഉണ്ടായിരുന്നത് . ഇത് ആരാധകർക്ക് ഒരു ഷോക്കായി.
അത്തരം തീരുമാനങ്ങൾ ഡ്രസ്സിംഗ് റൂമിൽ എളുപ്പത്തിൽ പൊരുത്തക്കേടുകൾ സൃഷ്ടിക്കും എന്നതാണ് സാധാരണ കാണാറുള്ളത്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ അസിസ്റ്റൻ്റ് അഭിഷേക് നായർ സ്പിൻ ഓൾറൗണ്ടർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും എത്രത്തോളം പ്രൊഫഷണൽ ആയിട്ടാണ് ഒഴിവായി തീരുമാനത്തെ കണ്ടത് എന്ന് പറഞ്ഞിരിക്കുകയാണ്.
മാധ്യമങ്ങളോട് സംസാരിക്കവെ നായർ ഇങ്ങനെ പറഞ്ഞു, “ടീം സെലെക്ഷൻ മനസിലാകാത്ത സീനിയർ താരങ്ങൾ ഉണ്ടെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. പക്ഷേ, ടീം എന്താണ് ചെയ്യാൻ ശ്രമിക്കുന്നതെന്ന് മനസിലാക്കുന്ന ജഡ്ഡുവിനെയും ആഷിനെയും പോലുള്ള സീനിയർമാരുണ്ടെങ്കിൽ, അത് വളരെ എളുപ്പമാകും.”
ഇരുവരും ഒരുമിച്ച് 855 വിക്കറ്റുകളാണ് നേടിയത്. അതിനാൽ തന്നെ ഈ ഒഴിവാക്കൽ ഞെട്ടിക്കുന്നതായിരുന്നു. ” എല്ലാ താരങ്ങൾക്കും ആഗ്രഹം ഇന്ത്യയുടെ വിജയമാണ്. വ്യക്തിഗത മികവിൽ അല്ല ടീം വർക്കിലാണ് ഞങ്ങളുടെ കാര്യം .” അഭിഷേക് നായർ പറഞ്ഞു.