കാർത്തിക്കിന്റെയും ശ്രേയസിന്റെയും ബന്ധുക്കൾ ആരെങ്കിലും ബി.സി.സി.ഐയിൽ ഉണ്ടോ, പറ്റില്ലെന്ന് തെളിയിച്ചിട്ടിട്ടും എന്തിനാ ഇനിയും അവസരം; സഞ്ജുവിനും ഹൂഡക്കും പിന്തുണയുമായി ആരാധകർ

മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് പണികിട്ടിയെങ്കിലും സൂര്യകുമാറെ നിങ്ങൾ മിന്നിച്ചു, പരിക്കിന് ശേഷം മടങ്ങിയെത്തിയ നിങ്ങൾക്ക് പഴയ പവറില്ല എന്നുപറഞ്ഞവരോട് നിങ്ങൾ പറഞ്ഞു ഈ സൂര്യൻ അങ്ങനെ ഇങ്ങനെ ഒന്നും അസ്തമിക്കില്ല എന്ന് പൂർണ്ണ ശോഭയോടെ കത്തുമെന്ന്.

പരമ്പര നഷ്ടപ്പെട്ടെങ്കിലും നാണക്കേട് ഒഴിവാക്കാനാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ടോസ് നേടിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തിലാണ് അതിഥേയര്‍ 215 റണ്‍സ് എടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡേവിഡ് മലനാണ് ഇംഗ്ലണ്ടിന്‍രെ ടോപ് സ്‌കോറര്‍. 39 ബോള്‍ നേരിട്ട മലന്‍ 5 സിക്‌സിന്റെയും 6 ഫോറിന്റെയും അകമ്പടിയില്‍ 77 റണ്‍സെടുത്തു. ലിയാം ലിവിംഗ്സ്റ്റണ്‍ 29 ബോളില്‍ 4 സിക്‌സിന്റെ അകമ്പടിയില്‍ 42 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജേസണ്‍ റോയ് 27, ജോസ് ബട്ട്‌ലര്‍ 18, ഫില്‍ സാള്‍ട്ട് 8, മൊയിന്‍ അലി 0, ക്രിസ് ജോര്‍ദാന്‍ 10* എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഇന്ത്യക്കായി രവി ബിഷ്‌ണോയി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ത്യ നടത്തിയ പരീക്ഷണങ്ങളിൽ വിജയം കണ്ടത് രവി ബിഷ്‌ണോയിയുടെ കടന്നുവരവ് മാത്രമായിരുന്നു. മറ്റെല്ലാം അമ്പേ പാളി പോയെന്ന് പറയാം. ഇതിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വിമർശനം കേട്ടത് ശ്രേയസ് അയ്യരും കാർത്തിക്കുമായിരുന്നു. അയ്യർ ഷോർട് ബോളിൽ നിരന്തരം പുറത്താകുന്ന കാഴ്ച ശുഭസൂചനയല്ല. ഇന്ത്യക്ക് പുറത്ത് താരത്തിന്റെ നല്ല ഇന്നങ്സ് ഉണ്ടായിട്ടില്ല. അതിനാൽ താരം ലോകകപ്പ് ടീമിലുണ്ടാകില്ല എന്നത് ഉറപ്പായി.

കാർത്തിക്ക് ആകട്ടെ ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ ഒരു മത്സരത്തിലാണ് നല്ല പ്രകടനം നടത്തിയത്. ബാക്കിയെല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്തി. കീപ്പിങ്ങിലും അത്ര നല്ല പ്രകടനമാണ് നടത്തുന്നത്. എന്തായാലും പരീക്ഷണങ്ങൾ തുടരുമ്പോൾ കഴിവുള്ളവരുടെ അവസരം നിഷേധിക്കപെടുകയാണ്.

സഞ്ജു, ദീപക്ക് ഹൂഡ എന്നിവർ ഒകെ നിൽക്കുമ്പോളാണ് ഇത്തരം ഒരു ആവശ്യവും ഇല്ലാത്ത മാറ്റങ്ങൾ വരുത്തുന്നത് എന്നത് നിരാശയാണ്. എന്തായാലും മുറവിളികൾ ഉയരുമ്പോൾ ഇനി ഇവരെ ഒന്നും തള്ളാൻ ബിസിസിഐക്ക് സാധിക്കുമോ എന്നത് നോക്കികാണേണ്ട ഒന്നാണ്.

Latest Stories

ബോർഡർ ഗവാസ്‌ക്കർ ട്രോഫി: ഇന്ത്യ ഇറങ്ങുന്നത് രോഹിത് ഇല്ലാതെ, ടീമിനെ നയിക്കാൻ ബുംറ

'മനസുഖമുള്ള ഒരു ജീവിതത്തിനു വേണ്ടി തത്കാലം മറ്റൊരിടത്തേക്ക് ചേക്കേറുന്നു' കൊച്ചി വിട്ട് പോകുന്നതായി നടൻ ബാല

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?