ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-25ലേക്കുള്ള മെഗാ താരലേലം സൗദിയിൽ നടന്നു വരികയാണ്. പ്രതീക്ഷിച്ചത് പോലെ തന്നെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വമ്പൻ വിളിയാണ് എല്ലാ ടീമുകളുടെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ലേലത്തിന്റെ ആദ്യ മണിക്കൂറിൽ പ്രതീക്ഷിച്ചത് പോലെ തന്നെ മാർക്ക്യു താരങ്ങൾക്ക് അടക്കം വമ്പൻ ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്.

ഇത് വരെയായി ആർസിബിക്ക് ഒരു താരത്തെ പോലും സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. ഇന്ത്യൻ താരം വെകിട്ടേഷ് അയ്യറിനെ 20 കോടിക്ക് മുകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും അവസാനം താരത്തിനെ സ്വന്തമാക്കിയത് മുൻ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെയായിരുന്നു.

മുൻ താരങ്ങളായ ഗ്ലെൻ മാക്സ്‌വെല്ലിനെയും യുസ്വേന്ദ്ര ചാഹലിനെയും, മുഹമ്മദ് സിറാജിനെയും തിരഞ്ഞെടുക്കാതെ ഇരുന്നതിൽ വൻ ആരാധക രോക്ഷമാണ് ഉള്ളത്. നാളുകൾക്ക് മുന്നേ നടന്ന മെഗാ താരലേലത്തിൽ ക്രിസ് ഗെയ്‌ലിനെ ടീം നിലനിർത്തിയിരുന്നില്ല. അത് ടീം കാണിച്ചത് മണ്ടത്തരമായി പോയി എന്ന് ആ സീസൺ കൊണ്ട് ആരാധകർക്ക് മനസ്സിലായിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും നായകനായ ഫാഫ് ഡുപ്ലെസിയെ മാനേജ്‍മെന്റ് നിലനിർത്തിയിരുന്നില്ല.

മികച്ച താരങ്ങൾ എല്ലാവരെയും തന്നെ ഒട്ടു മിക്ക ഫ്രാഞ്ചയ്‌സുകളും സ്വന്തമാക്കി. ഇനി എന്താണ് ആർസിബിയുടെ പദ്ധതി എന്നാണ് ആരാധകർ ചോദിക്കുന്നത്.

Latest Stories

ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം; മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു; മുന്‍പ്രധാനമന്ത്രിക്ക് ആദരാഞ്ജലിയുമായി മുഖ്യമന്ത്രി പിണറായി

'രാജ്യത്തിനായി ചെയ്തതൊക്കെയും എന്നെന്നും ഓര്‍മിക്കപ്പെടും'; മൻമോഹൻ സിം​ഗിന് ആദരാഞ്ജലിയർപ്പിച്ച് മമ്മൂട്ടി

'ചരിത്രത്തിനു മുമ്പേ നടന്നയാൾ, ദൃഢചിത്തനായ രാഷ്ട്രനേതാവ്'; മൻമോഹൻ സിംഗിനെ അനുസ്മരിച്ച് ശശി തരൂർ

ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം