അച്ഛന്റെ മകന്‍ തന്നെ; വെടിക്കെട്ട് ബാറ്റിങ്ങുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

തകര്‍പ്പന്‍ പ്രകടനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വീണ്ടും. ഓസ്‌ട്രേലിയയില്‍ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഗ്ലോബല്‍ ചലഞ്ച് ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഇന്ദ്രജാലം തീര്‍ത്തത്.

ഹോങ് കോങ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യക്കായി കളിക്കളത്തിലിറങ്ങിയ അര്‍ജുന്‍ 27 പന്തില്‍ നിന്ന് 48 റണ്‍സെടുക്കുകയും എതിര്‍ ടീമിന്റെ നാല് വിക്കറ്റെടുക്കുകയും ചെയ്തു. പ്രാദേശിക ക്രിക്കറ്റില്‍ നേരത്തെ തന്നെ താരം ബൗളിങ്ങില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചിട്ടുണ്ട്.