ഡോ. (ക്യാപ്റ്റൻ) കെ. തിമ്മപ്പയ്യ മെമ്മോറിയൽ ടൂർണമെൻ്റിൽ അർജുൻ ടെൻഡുൽക്കർ നടത്തിയ പ്രകടനം ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ബോളിങ്ങിൽ അർജുന്റെ മാന്ത്രിക പ്രകടനം ഏറെ നാളായി തന്നെ വിമർശിച്ചവർക്ക് കൊടുത്ത അടി കൂടിയായി. ഒമ്പത് വിക്കറ്റ് പ്രകടനത്തിലൂടെയാണ് അർജുൻ ഞെട്ടിച്ചത്. കർണാടകയ്‌ക്കെതിരെ ഇന്നിംഗ്‌സിനും 189 റൺസിനും തകർപ്പൻ ജയം സ്വന്തമാക്കാൻ അർജുൻ ഗോവയെ സഹായിച്ചു.
കർണാടക XI-ൽ U-19, U-23 താരങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് . ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകനായ അർജുന് രണ്ട് ഇന്നിംഗ്‌സുകളിലുമായി 87 റൺ വഴങ്ങി 9 വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സിൽ 41 റൺസിന് 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ കർണാടക 36.5 ഓവറിൽ 103 റൺസിന് പുറത്തായി. മറുവശത്ത്, അഭിനവ് തേജ്‌റാന (109), മന്ഥൻ ഖുത്‌കർ എന്നിവർ ബാറ്റുകൊണ്ട് ഉപയോഗപ്രദമായ സംഭാവനകൾ നൽകിയതോടെ ഗോവ 413 റൺസെടുത്തു.
രണ്ടാം ഇന്നിംഗ്‌സിൽ കെഎസ്‌സിഎ ഇലവൻ 30.4 ഓവറിൽ 121 റൺസ് നേടി തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ച്. അർജുൻ ൪ / ൪൬ എന്ന തകർപ്പൻ സ്പെൽ എറിഞ്ഞു. അടുത്ത ആഴ്ച 25 വയസ്സ് തികയുന്ന അർജുൻ ഇതുവരെ സീനിയർ ലെവലിൽ മൂന്ന് ഫോർമാറ്റുകളിലായി 49 മത്സര മത്സരങ്ങൾ കളിക്കുകയും 68 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 13 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.