ചറപറ വിക്കറ്റ്; അമ്പരപ്പിച്ച് വീണ്ടും സച്ചിന്റെ മകന്‍

കുച്ച് ബിഹര്‍ ട്രോഫിയില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനവുമായി സച്ചിന്റെ മകന്‍ അര്‍ജന്‍ ടെന്‍ഡുല്‍ക്കര്‍. മധ്യപ്രദേശിനെതിരെ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയാണ് ഇടംകൈയ്യന്‍ പേസര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്.മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിലായിരുന്നു അര്‍ജുന്റെ തകര്‍പ്പന്‍ പ്രകടനം.

26 ഓവറുകളില്‍ 95 റണ്‍സ് വഴങ്ങിയാണ് അര്‍ജുന്‍ അഞ്ച് മധ്യ പ്രദേശ് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയ മുംബൈയുടെ സ്‌കോറിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ മധ്യപ്രദേശിന്റെ മുന്‍നിര ബാറ്റ്‌സ്മാനെയാണ് അര്‍ജുന്‍ തിരിച്ചയച്ചത്. മത്സരം സമനിലയില്‍ കലാശിച്ചു.

ഇതാദ്യമായാണ് ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ അര്‍ജുണ്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്. മധ്യപ്രദേശ് ആദ്യ ഇന്നിങ്‌സില്‍ 361 റണ്‍സ് നേടിയപ്പോള്‍ മുംബൈ 506 റണ്‍സാണ് അടിച്ചെടുത്തത്.

നേരത്തെ വിവിധ ടീമുകള്‍ക്കെതിരെ നെറ്റ്സില്‍ പന്തെറിഞ്ഞ് അര്‍ജുന്‍ വാര്‍ത്ത ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലാണ് അര്‍ജുണ്‍ നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും പന്തെറിഞ്ഞിരുന്നു. ശിഖര്‍ ധവാന്‍ വിരാട് കോഹ്ലി എന്നിവര്‍ക്കെതിരെയാണ് അര്‍ജുന്‍ പന്തെറിഞ്ഞത്.