'അഹങ്കാരി.., നീയില്ലാതെയും ഇന്ത്യ കപ്പടിക്കുന്നത് കണ്ണുതുറന്നു കണ്ടോളൂ..'; ധോണിക്കെതിരെ ആഞ്ഞടിച്ച് യുവരാജിന്റെ പിതാവ്

ടി20 ലോകകപ്പില്‍ ഇന്ത്യ അപരാജിതമായി മുന്നേറവേ ഇതിഹാസ താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് മുന്‍ നായകന്‍ എംഎസ് ധോണിയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയാകുന്നു. ധോണി അഹങ്കാരിയും അസാലുവുമാണെന്ന് പറഞ്ഞ യോഗ്‌രാജ് എംഎസ് ഇല്ലാതെയും ഇന്ത്യക്ക് കപ്പടിക്കാനാവുമെന്ന് ഇത്തവണ തെളിയിക്കപ്പെടുമെന്നും പറഞ്ഞു.

ധോണി കാരണമല്ല ഇന്ത്യ ലോകകപ്പ് നേടിയതെന്ന് ലോകം മുഴുവനും പറയുന്നു. ഗൗതം ഗംഭീറും രോഹിത് ശര്‍മയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിഎസ്‌കെ ഐപിഎല്‍ 2024ല്‍ തോറ്റു. എന്തുകൊണ്ടാണ് തോറ്റത്? കാരണം കര്‍മഫലം നിങ്ങളെ പിന്തുടരും.

യുവരാജ് സിംഗ് ഐസിസി അംബാസഡറാണ്. അവനെ എല്ലാവരും അഭിനന്ദിക്കുന്നു. എന്നാല്‍ അഹങ്കാരിയും അസൂയാലുവുമായ ധോണി എവിടെ? യുവരാജിന് ഹസ്തദാനം ചെയ്യാന്‍ പോലും ധോണി തയ്യാറായിട്ടില്ല. അതുകൊണ്ടാണ് സിഎസ്‌കെ ഇത്തവണ കപ്പിലേക്കെത്താതെ പോയത്- യോഗ്‌രാജ് പറഞ്ഞു.

ഇന്ത്യക്ക് മൂന്ന് ഐസിസി ട്രോഫി നേടിക്കൊടുത്ത ഏക നായകനാണ് ധോണി. 2007ലെ ടി20 ലോകകപ്പ്, 2011ലെ ഏകദിന ലോകകപ്പ്, 2013ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം എന്നിവ ധോണിയ്ക്ക് കീഴിലാണ് ഇന്ത്യ നേടിയത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ