Ipl

ഭുവിക്ക് പകരം അയാൾ ഇന്ത്യൻ ടീമിൽ വരണം, തുറന്ന് പറഞ്ഞ് സഞ്ജയ് മഞ്ജരേക്കർ

ഒരു കാലത്ത് ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന ആയിരുന്നു ഭുവനേശ്വർ കുമാർ എന്ന ഭുവി. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മിടുക്കനായ സ്വിങ് ബൗളർ ആയിരുന്നു ഒരു സമയം ഭുവി. എന്നാൽ കരിയറിന്റെ പീക് ഫോമിൽ നിന്ന സമയത്ത് കൂനിന്മേൽ കുരു പോലെ പരിക്കും ഫോമിലായ്മയെയും താരത്തെ ബാധിച്ചത്. അതോടെ ടെസ്റ്റ് ടീമിൽ നിന്നും പുറത്തായ താരം ടി20 ടീമിലും ഏകദിന ടീമിലും വല്ലപ്പോഴും വന്നുപോകുന്ന ഒരു അതിഥിയായി മാത്രമായി താര ഒതുങ്ങി. ഇടക്ക് ഒക്കെ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന ബൗളിംഗ് നടത്തുന്ന താരത്തിന് പലപ്പോഴും സ്ഥിരത നിലനിർത്താൻ സാധിക്കുന്നില്ല. ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 ലോകകപ്പിൽ ഭുവിക്ക് പകരം പഞ്ചാബ് താരം അർഷ്‌ദീപൈൻ ഉൾപ്പെടുത്തണമെന്ന് പറയുകയാണ് സഞ്ജയ് മഞ്ജരേക്കർ

” ഭുവി നല്ല ബൗളർ ആണ്, യാതൊരു സംശയവുമില്ല ആ കാര്യത്തിൽ. പക്ഷെ ഇന്നത്തെ കാര്യം നമ്മൾ നോക്കിയാൽ അർഷ്‌ദീപ് ആണ് മികച്ചത്. ഇന്ത്യൻ ബൗളറുമാരുടെ പ്രകടനം എടുത്താൽ അർഷ്‌ദീപ് ആദ്യ അഞ്ചിൽ ഉണ്ടാകും. ഇതിൽ കൂടുതൽ എങ്ങനെയാണ് മികച്ച പ്രകടനം നടത്തുക എണ്ണവും താരം ചിന്തിക്കുക”

ഇന്നലെ നടന്ന മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോൾ ” എല്ലാവരും റബാഡയേയും, ഒടിയനെയും പുകഴ്ത്തുന്നു. യഥാർത്ഥത്തിൽ അർഷ്‌ദീപ് ആണ് അകത്തു അനുകൂലമാക്കിയത്. താരം 5 റൺസ് വിട്ടുകൊടുത്ത ഓവർ ആയിരുന്നു കളിയിൽ ഏറ്റവും നിർണായകം”

എന്തായാലും ഇന്നലത്തെ അർഷ്‌ദീപിന് വലിയ പ്രശംസയാണ് ക്രിക്കറ്റ് ലോകത്ത് നിന്നും ലഭിക്കുന്നത്.

Latest Stories

എന്റെ ബാറ്റിംഗ് മികവിന് കരുത്തായത് അദ്ദേഹം നല്‍കിയ ആത്മവിശ്വാസവും ഉറപ്പും: സൂപ്പര്‍ പരിശീലകന് നന്ദി പറഞ്ഞ് സഞ്ജു

സഹീറെ ദേ നീ, മുൻസഹതാരത്തിന് വൈറൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് സച്ചിൻ ടെണ്ടുൽക്കർ; വീഡിയോ വൈറൽ

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകം; പ്രതി ജോർജ് കുര്യന് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

അയാൾ ഒന്നിന് പുറകെ ഒന്നായി കാർഡുകൾ ഇറക്കി എതിരാളികളെ ഓടിച്ചു, ആ ഇന്ത്യൻ താരം ഇന്നത്തെ സ്റ്റാർ ആയതും അവൻ കാരണം; രവിചന്ദ്രൻ അശ്വിൻ പറഞ്ഞത് ഇങ്ങനെ

അംബാനി സ്‌കൂളില്‍ അലംകൃതയും; ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വാര്‍ഷികാഘോഷത്തില്‍ പൃഥ്വിരാജും സുപ്രിയയും

'താഴത്തില്ലട'; തുടർച്ചയായ മൂന്ന് ദിവസത്തെ താഴ്ചക്ക് ശേഷം വീണ്ടും ഉയർന്ന് സ്വര്‍ണവില

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈയും ഹിന്ദു സംഘടനാ നേതാക്കളും അറസ്റ്റില്‍

ഒബാമയുടെ ഫേവറിറ്റ് സിനിമ, 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' കാണൂ..; റെക്കമെന്‍ഡ് ചെയ്ത് ട്വീറ്റ്

എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറണ്ട്