PKBS VS RCB: പ്രായം വെറും 26 വയസ്, ഞെട്ടിച്ച് അർശ്ദീപ് സിങിന്റെ സിവി; കൈയടിച്ച് ക്രിക്കറ്റ് ലോകം; നേട്ടങ്ങൾ ഇങ്ങനെ

പ്രായം വെറും 26 വയസ്, പക്ഷെ അർശ്ദീപ് സിങിന്റെ സിവി കണ്ടാൽ ആരാണെങ്കിലും ഒന്ന് ഞെട്ടും. ഈ കൊച്ച് പ്രായത്തിൽ അത്രമാത്രം നേട്ടങ്ങളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കായി ടി 20 യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ അർശ്ദീപ് ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബിനായിട്ടും ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബോളർ ആയി.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2019 മുതൽ പഞ്ചാബിന്റെ ഭാഗമായ അർശ്ദീപ് 72 മത്സരങ്ങളിൽ നിന്നായി 86 വിക്കറ്റുകളാണ്‌ വീഴ്ത്തിയിരിക്കുന്നത്. ഇതുവരെ ഒന്നാം സ്ഥാനം പങ്കിടുക ആയിരുന്നു സ്പിന്നർ പിയുഷ് ചൗളയെ താരം ഇന്ന് മറികടക്കുക ആയിരുന്നു. പഞ്ചാബിന്റെ ഇന്ന് നടന്ന ബാംഗ്ലൂരിനെതിരായ മത്സരത്തിൽ 3 ഓവറിൽ റൺ വഴങ്ങിയ താരം 2 വിക്കറ്റുകൾ നേടുക ആയിരുന്നു.

പഞ്ചാബിൽ 2019 ൽ എത്തിയിട്ടാണ് ഈ റെക്കോഡ് കിട്ടിയതെന്ന് എതിരാളികൾക്ക് പറയാമെങ്കിലും ഇന്ത്യക്ക് ആയിട്ടുള്ള കണക്കുകളാണ് കൂടുതൽ ഞെട്ടിച്ചത്. അവിടെ 2022 ൽ മാത്രം അരങ്ങേറ്റം കുറിച്ച താരം വെറും 63 മത്സരങ്ങളിൽ നിന്നായിട്ട് നേടിയത് 99 വിക്കറ്റുകൾ ആണ്. 9 റൺ മാത്രം വഴങ്ങി 4 വിക്കറ്റുകൾ നേടിയതാണ് മികച്ച പ്രകടനം.

Read more

താരത്തെ സംബന്ധിച്ച് ഇന്ത്യയുടെ ടി 20 ലോകകപ്പ് വിജയത്തിൽ അതിനിർണായക സംഭാവന നൽകാൻ ആയിരുന്നു. ഏകദിന, ടെസ്റ്റ് ടീമുകളിലും സ്ഥാനം നേടുക ആണ് ഇനി അർശ്ദീപ് ലക്ഷ്യമിടുക. അതേസമയം മഴമൂലം 14 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി 14 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെടുത്തു. 26 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ടിം ഡേവിഡാണ് ആർസിബിയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടീദാർ 18 പന്തിൽ 23 റൺസടിച്ചു. ഈ രണ്ട് പേർ മാത്രമാണ് ആർസിബി നിരയിൽ രണ്ടക്കം കടന്നത്. പഞ്ചാബിനായി അർഷ്ദീപ് സിംഗും മാർക്കോ യാൻസനും യുസ്‌വേന്ദ്ര ചാഹലും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.