ഞാൻ പോയി കഴിഞ്ഞപ്പോൾ തന്നെ ടീം തീർന്നോ, ഇംഗ്ലണ്ട് കളിക്കുന്നത് മോശം ക്രിക്കറ്റ്; നായകന് ഉത്തരവാദിത്വമുണ്ട്; തുറന്നടിച്ച് മോർഗൻ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പര തോറ്റതിന് പിന്നാലെ ജോസ് ബട്ട്‌ലറും മോശം പ്രകടനമാണ് നടത്തുന്നതെന്നും ജയിക്കാനുള്ള ആഗ്രഹം ഇല്ലാതെയാണ് കളിക്കുന്നതെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഇയോൻ മോർഗൻ ചൂണ്ടിക്കാട്ടി.

സതാംപ്ടണിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായക അവസാന ടി 20 ഐയിൽ 192 റൺസ് പിന്തുടരുന്നതിനിടെ ഇംഗ്ലണ്ട് 101 ന് തകർന്നു, ഈ വേനൽക്കാലത്ത് മറ്റൊരു പരമ്പര കൂടി നഷ്ടപ്പെട്ടു. തൽഫലമായി, ബട്ട്‌ലറുടെ ഇംഗ്ലണ്ട് ഒരു വൈറ്റ് ബോൾ പരമ്പര വിജയമില്ലാതെ സമ്മർ അവസാനിപ്പിച്ചു. ഒരുപാട് നല്ല ഹിറ്ററുമാർ ടീമിൽ ഉള്ളപ്പോൾ ഇംഗ്ലണ്ട് നടത്തുന്നത് വളരെ മോശം പ്രകടനമാണെന്ന് ആരാധകരും പറയുന്നു.

“ഇംഗ്ലണ്ടിന്റെ ശക്തി അവരുടെ ആക്രമണാത്മക ബാറ്റിംഗാണ്, പക്ഷേ ഈ ഗെയിമിൽ അവർക്ക് അതിൽ ശോഭിക്കാനായില്ല . മുൻ വർഷങ്ങളിൽ, ഇംഗ്ലണ്ട് കൂടുതൽ ചിന്തിക്കുകയും കൂടുതൽ കണക്കുകൂട്ടുകയും ചെയ്യുന്നതിന് പകരം നല്ല ഷോട്ടുകൾ കളിക്കാനാണ് ശ്രമിച്ചിരുന്നത് . സൗത്ത് ആഫ്രിക്ക തകർത്തടിച്ചപ്പോൾ ഇംഗ്ലണ്ട് കളി മറന്നവരെ പോലെ തോന്നിച്ചു.”

തന്റെയും ബെൻ സ്‌റ്റോക്‌സിന്റെയും അസാന്നിധ്യം ഒഴികെ, 8-ാം നമ്പർ വരെ ആക്രമണോത്സുകരായ താരങ്ങൾ ഉണ്ട്. എന്താണ് സംഭവിച്ചതെന്ന് ടീം പരിശോധിക്കണം.”

Read more

“ഞാൻ വിരമിക്കുന്നതും ബെൻ സ്റ്റോക്ക്‌സ് ഈ സ്ക്വാഡിൽ ഇല്ലാതിരുന്നതും കൂടാതെ 8-ാം നമ്പർ വരെയുള്ള ബാറ്റർമാർ വളരെ ആക്രമണോത്സുകരാണ്. എന്താണാ സംഭവിച്ചതെന്ന് ടീം പരിശോധിക്കണം.”