പാകിസ്ഥാൻ ബോളർ കോഹ്‌ലിയുടെ സെഞ്ച്വറി തടയാൻ ശ്രമിച്ചതു പോലെ, മോശം പെരുമാറ്റമാണ് ഇതൊക്കെ; കൊൽക്കത്ത സ്പിന്നറെ റോസ്റ്റ് ചെയ്ത് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

ഇന്നലെ വ്യാഴാഴ്ച ഈഡൻ ഗാർഡൻസിൽ രാജസ്ഥാൻ റോയൽസും കെകെആറും തമ്മിലുള്ള ഐപിഎൽ മത്സരത്തിനിടെ യശസ്വി ജയ്‌സ്വാളിന്റെ സെഞ്ച്വറി നിഷേധിക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്പിന്നർ സുയാഷ് ശർമ്മ വൈഡ് എറിയാൻ ശ്രമിച്ചതിനാൽ ആകാശ് ചോപ്ര ഒട്ടും തൃപ്തൻ അല്ലായിരുന്നു. ഇത്ര മോശം നിലവാരത്തിലേക്ക് ഒരിക്കലും അധഃപതിക്കാൻ പാടില്ലായിരുന്നു എന്നും ചോപ്ര യുവതാരത്തെ ഓർമിപ്പിക്കുന്നു.

ചോപ്ര ട്വിറ്ററിലെത്തി മനഃപൂർവം വൈഡ് എറിയാൻ ശ്രമിച്ച സുയാഷിനെ പിന്തുണച്ച ആരാധകർക്ക് എതിരെയും ആഞ്ഞടിച്ച് രംഗത്ത് എത്തുകയും ചെയ്തു. 94 റൺസിൽ ജയ്‌സ്വാൾ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം നടന്നത്. ആ സമയം താരം നോൺ സ്‌ട്രൈക്കർ ആയിട്ട് നിൽക്കുക ആയിരുന്നു. സ്‌ട്രൈക്കിൽ നായകൻ സഞ്ജു സാംസണും. രാജസ്ഥാൻ റോയൽസ് നായകൻ വൈഡ് ആണ് വരുന്നതെന്ന് മനസിലാക്കി ഒരു തരത്തിൽ ആ പന്ത് ബ്ലോക്ക് ചെയ്യുക ആയിരുന്നു.

സഞ്ജു ആ സമയം കരുതലോടെ കളിച്ചില്ലായിരുന്നു എങ്കിൽ ആ പന്ത് വൈഡ് ഫോർ ആകുമായിരുന്നു. എന്തായാലും അത് ഉണ്ടായില്ല. അതിനാൽ തന്നെ അടുത്ത ഓവറിൽ ഒരു സിക്‌സ് പറത്തി സെഞ്ച്വറിയിലെത്താൻ സാംസൺ ജയ്‌സ്വാളിനോട് സൂചന നൽകി, എന്നിരുന്നാലും യുവതാരത്തിന് ഒരു ബൗണ്ടറി മാത്രമേ നേടാൻ സാധിച്ചുള്ളൂ. അത് ടീമിന്റെ വിജയ് റൺ കൂടിയായി മാറി.

“യശസ്വി തന്റെ 100-ൽ എത്താതിരിക്കാൻ വൈഡ് ബൗൾ ചെയ്യാൻ ശ്രമിക്കുന്നു.. മോശം പ്രവൃത്തിയാണ് ഇതൊക്കെ.. ” ചോപ്ര യുവതാരത്തെ പരാമർശിച്ച് എഴുതി. തുടർന്ന്, നിരവധി ആരാധകരും ഇതേക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞു.

“കോഹ്‌ലിയുടെ സെഞ്ച്വറി തടയാൻ ഒരു പാകിസ്ഥാൻ ബോളർ ഇങ്ങനെ ചെയ്യുന്നത് സങ്കൽപ്പിക്കുക. ഇപ്പോൾ സുയാഷിനെ അനുകൂലിച്ച ആളുകൾ ആ ബോളറെ അനുകൂലിക്കുമോ. അത് മനഃപൂർവം ആയിരുന്നില്ല എന്നൊക്കെ പറയാമോ. മിനിറ്റുകൾക്കുള്ളിൽ ആ ബൗളർ ട്രെൻഡിംഗ് ആരംഭിക്കുമെന്ന് ഉറപ്പാക്കും. എന്നിട്ട് അവനെ ട്രോളും.” ചോപ്ര സുയാഷിനെ പിന്തുണച്ചവരെ ട്രോളി ഇങ്ങനെ പറഞ്ഞു.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍