ആരെയും വിലകുറച്ച് കാണരുത്; ബ്രാത്വെയ്റ്റുമാരും, തെവാട്ടിയമാരും ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ച പാഠം നമ്മള്‍ മറന്നു തുടങ്ങുമ്പോള്‍ പച്ചപ്പുൽമൈതാനങ്ങളില്‍ റിങ്കു സിംഗുമാര്‍ അവതരിക്കുന്നു

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് ഉമേഷ് യാദവ് സിംഗിള്‍ എടുത്ത് സ്‌ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറുമ്പോള്‍, ഒരു നിമിഷത്തെയ്ക്ക് ക്യാമറ GT യുടെ താല്കാലിക ക്യാപ്റ്റന്‍ റഷിദ് ഖാനെ ഫോക്കസ് ചെയ്തു.

‘വാട്ട് എ സ്റ്റാര്‍ട്ട് ഫോര്‍ ദി ചാമ്പ്യന്‍സ്, പ്ലെയിങ് ത്രീ, വിന്നിംഗ് ത്രീ’ കളി തീരുമുന്‌പേ കമന്ററി ബോക്‌സില്‍ GT ക്ക് മൂന്നാമത്തെ വിജയവും ഉറപ്പിക്കപ്പെട്ടിരുന്നു. തൊട്ടടുത്ത പന്ത് റിങ്കു സിക്‌സെര്‍ പറത്തിയപ്പോഴും, ‘താമസിച്ചു പോയിരിക്കുന്നു, ഇത് തോല്‍ക്കാന്‍ പോകുന്ന മത്സരത്തിലെ പ്രകടനമാത്രമാണെല്ലോ ‘ എന്ന് കമന്ററി ബോക്‌സില്‍ നിന്നുമുള്ള തീര്‍പ്പുകല്‍പ്പിക്കല്‍.

ബാങ്ങ്, ബാങ്ങ്, ബാങ്ങ്.. അടുത്ത നാല് ബോളുകള്‍ കൂടി ബൗണ്ടറി ലൈനുമുകളിലൂടെ പറത്തിക്കൊണ്ട് റിങ്കു അസാധ്യമായത് നേടിയെടുക്കുമ്പോള്‍ പറഞ്ഞത് തിരിച്ചെടുക്കാനാവാതെ സ്ത്ബ്ധമായി പോവുകയാണ് കമന്ററി ബോക്‌സ്.

‘Dont under estimate anyone.. ബ്രാത്വെയ്റ്റുമാരും, തെവാട്ടിയമാരും ആവര്‍ത്തിച്ചുyash  പറഞ്ഞു പഠിപ്പിച്ച ആ വലിയ പാഠം നമ്മള്‍ മറന്നു തുടങ്ങുമ്പോള്‍ പച്ചപുല്‍മൈതാനങ്ങളില്‍ ശൂന്യതയില്‍ നിന്നും റിങ്കു സിങ്ങുമാര്‍ അവതരിക്കുന്നു.

‘Shall I remind you something. A cricket match is not finished until the the last ball is bowled.”

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി