ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം ഒരിക്കല്‍ കൂടി പ്രകാശിപ്പിച്ച മത്സരം, മനം കുളിര്‍പ്പിക്കുന്ന ഒരു അനുഭവം

Suresh Varieth
 ഇംഗ്ലീഷ് അവസാന ഇന്നിങ്ങ്‌സിലെ അവസാന പന്ത്.. എറിയുന്നത് ലോക ക്രിക്കറ്റിലെ ഒരു മികച്ച ബൗളറല്ല.. നേരിടുന്നത് ലോകത്തെ ഇന്നത്തെ മികച്ച നൂറു ബാറ്റര്‍മാരെ എടുത്താല്‍ പോലും ലിസ്റ്റില്‍ വരാത്തയാള്‍ (ടെസ്റ്റ് ക്രിക്കറ്റ് കാണാന്‍ താല്‍പര്യമില്ലാത്തവര്‍ ദയവായി തുടര്‍ന്ന് വായിക്കരുത്).

മികച്ചവരെല്ലാം ഒരു ബ്രേക്ക് ത്രു നല്‍കാന്‍ പരാജയപ്പെട്ടപ്പോള്‍ അവസാന ശ്രമമെന്ന നിലയില്‍ ഒരു പാര്‍ട് ടൈം ബൗളറായ സ്റ്റീവ് സ്മിത്തിന് പന്തു നല്‍കിയ ക്യാപ്റ്റന്‍ പാട്രിക്ക് കമ്മിന്‍സിനു പിഴച്ചില്ല. തന്റെ തൊട്ടു മുന്‍പത്തെ ഓവറില്‍ അവസാന പന്തില്‍ ജാക്ക് ലീച്ചിനെ സ്ലിപ്പിലെത്തിച്ച് ഓസീസ് പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ അയാളെയും നഥാന്‍ ലിയോണിനെയും സമര്‍ത്ഥമായി പ്രതിരോധിക്കാന്‍ സ്റ്റുവര്‍ട്ട് ബ്രോഡിനും ജിമ്മി ആന്റേഴ്‌സനും കഴിഞ്ഞു.

ചുറ്റും നില്‍ക്കുന്ന പതിനൊന്നു പേരുടേയും സ്ലെഡ്ജിങ്ങിനെ വകവയ്ക്കാതെ ഇംഗ്ലീഷ് ക്രിക്കറ്റിനേറ്റ നാണക്കേടുകളുടെ മുറിവിന് കൂടുതല്‍ ആഴം കൂടാതെ അവര്‍ കാത്തു. രണ്ടര വര്‍ഷം മുമ്പ്, അവസാന വിക്കറ്റില്‍ അപരാജിതനായി നിന്ന് ടീമിനെ വിജയത്തിലെത്തിച്ച ബെന്‍ സ്റ്റോക്‌സ് സമ്മര്‍ദ്ദം താങ്ങാനാവാതെ പവലിയനിരിരുന്ന തന്റെ മുഖം ജഴ്‌സി കൊണ്ടു മറച്ചിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമാണത്. വിരസമായി നടന്നിരുന്ന പരമ്പരകള്‍ ഇപ്പോള്‍ ചടുലമാണ്. സമനില നേടാനായി കളിക്കുക എന്ന പല്ലവി ഇപ്പോള്‍ ഒരു ടീമും പാടാതായി. അതൊരു പക്ഷേ പരിമിത ഓവര്‍ മത്സരങ്ങളുടെ ആധിക്യത്തിന്റെ പരിണിത ഫലമാവാം. പ്രൊഫഷണല്‍ സമീപനങ്ങളില്‍ വന്ന മാറ്റമാവാം. എന്തു തന്നെയായാലും ടെസ്റ്റ് ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന അനുഭവം തന്നെയാണത്.

കടപ്പാട്:  ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍