ഓരോ പന്തും നേരിട്ടതിന് ശേഷവും സ്വയംപ്രശംസ, പകരക്കാരനായി എത്തി ഒടുക്കത്തെ ഷൈനിംഗ്

മുജീബ് ബിന്‍ അബ്ദുളള

ഓരോ പന്തും നേരിട്ടതിന് ശേഷവും മര്‍നാസ് ലാബുഷാഗ്നെ, ‘well played marnus’ എന്ന് സ്വയം മോട്ടിവേറ്റ് ചെയ്തു പറയുന്നത് സ്റ്റാംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു.

ഇത് അദ്ദേഹത്തിന് ആത്മവിശ്വാസം കൂട്ടുന്നതിനോടൊപ്പം എതിരാളികളെ തളര്‍ത്തുക കൂടെയാണ്. ഓപ്പണര്‍ പെട്ടെന്ന് മടങ്ങിയപ്പോള്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പൊസിഷന്‍ പകരക്കാരനായി വന്നവന്‍ വിശ്വാസത്തോടെ ബാഗി ഗ്രീന്റെ ആ പൊസിഷന്‍ സ്ഥിരതയോടെ ഏറ്റെടുത്തു മുന്നേറുന്ന കാഴ്ച വിസ്മയം മാത്രം.

വാര്‍ണറിന്റെ കൂടെ നൂറു റണ്‍സ് പാര്‍ട്ണര്‍ഷിപ്.ഇംഗ്ലീഷ് ബൗളേഴ്‌സിന്റെ ടൈറ്റ് ലൈന്‍ ആന്‍ഡ് ലെങ്ങ്തില്‍ അഡലൈഡില്‍ ബൗണ്ടറികള്‍ എളുപ്പമാകുന്നില്ല. എന്നാല്‍ സിംഗിള്‍ ഡബിള്‍ ആയും ഡബിള്‍ ട്രിപ്പിള്‍ ആയും മാറ്റുന്ന മാര്‍നസ്സിന്റെ ബാറ്റിംഗ് ടെംപെര്മെന്റ് മരണമാസ്സ്.

സെഞ്ച്വറി നേടി ടീമിനെ സേഫ് സോണില്‍ എത്തിച്ച് മുന്നേറുകയാണ് ഈ പകരക്കാരന്‍.

കടപ്പാട്: ക്രിക്കറ്റ് വൈബ്സ്