ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ ഏറ്റവും കൂടുതല്‍ ജനപ്രീതിയെന്നുള്ള കാര്യത്തില്‍ പ്രതികരിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്മതിച്ച പോണ്ടിംഗ് ഈ വര്‍ഷം ഇംഗ്ലണ്ട് ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഇതില്‍ ഒരു അവസാന തീരുമാനമുണ്ടാകുമെന്ന് പ്രതികരിച്ചു.

ഞാന്‍ കണക്കുകള്‍ പരിശോധിച്ചു, ഇത് 837,000ത്തോളം ആളുകള്‍ ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ വന്നു. ഇത് ഓസ്‌ട്രേലിയയില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാം. ഈ വര്‍ഷം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഏത് പരമ്പരയാണ് കൂടുതല്‍ ജനപ്രിയമെന്ന് ആരാധകര്‍ക്ക് അറിയാന്‍ കഴിയും- പോണ്ടിംഗ് പറഞ്ഞു.

എല്ലാ ടെസ്റ്റ് മത്സരങ്ങളും അഞ്ച് ദിവസം നടന്നിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാണികളെ ലഭിക്കുമായിരുന്നു. പെര്‍ത്ത് ടെസ്റ്റ് നാല് ദിവസമാണ് നീണ്ടുനിന്നത്. അഡ്ലെയ്ഡിലും സിഡിനിയിലും മൂന്ന് ദിവസം മാത്രമാണ് കളിച്ചത്. മെല്‍ബണിലെ ബോക്‌സിംഗ് ഡേ ടെസ്റ്റ് മത്സരം മാത്രമാണ് പരമ്പരയിലെ അവസാന ദിനത്തിലേക്ക് കടന്നത്. മുഴുവന്‍ ദിവസവും കളിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു- പോണ്ടിംഗ് കൂട്ടിചേര്‍ത്തു.

ഇത്തവണ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും റെക്കോര്‍ഡ് കാണികളെത്തിയിരുന്നു. മൊത്തം 837,879 പേരാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരം കാണാനെത്തിയത്. റെക്കോഡ് കാണികളാണിത്. 1936-37, 2017-18, 1946-47 ആഷസ് പരമ്പരകള്‍ക്ക് പിന്നില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം കാണികള്‍ കാണാനെത്തിയ നാലാമത്തെ പരമ്പരയായിരുന്നു ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി.

Latest Stories

'ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ'; അശ്ലീല കമന്റിട്ടയാളുടെ പേരും അഡ്രസും പങ്കുവെച്ച് പിപി ദിവ്യ, പരാതി നൽകി

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

ബാഴ്‌സലോണ സൂപ്പർകോപ്പ ഡി എസ്പാന ഫൈനലിൽ; കളമൊരുങ്ങുന്നത് എൽ ക്ലാസിക്കോ ഫൈനലിനോ?

ദയവ് ചെയ്ത് ഇനി അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കരുത്, ചതിച്ചിട്ട് പോയവർക്ക് ഒന്നും ഇനി അതിന് അർഹതയില്ല; തുറന്നടിച്ച് മുഹമ്മ്ദ് കൈഫ്

'ബീഫില്‍ കുറച്ച് എലിവിഷം ചേര്‍ത്തിട്ടുണ്ടേ…'; തമാശ പറയുകയാണെന്ന് കരുതി കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍, സുഹൃത്തിനെതിരെ കേസെടുത്ത് പൊലീസ്

റീലിൽ നിന്ന് റിയലിലേക്ക്: സെൻഡയയുടെയും ടോം ഹോളണ്ടിൻ്റെയും ഹോളിവുഡ് പ്രണയകഥ

അങ്ങനെ ഗംഭീർ പറഞ്ഞത് ഒരാൾ എങ്കിലും കേട്ടു, പരിശീലകന്റെ വാക്കുകൾ അതേപടി അനുസരിച്ച് യുവതാരം; അഭിനന്ദനവുമായി ആരാധകർ

തനിക്കെതിരായ ശിക്ഷാവിധി റദ്ധാക്കണമെന്നാവശ്യം; വിസ്മയ കേസിൽ സുപ്രീം കോടതിയെ സമീപിച്ച് പ്രതി കിരൺ കുമാർ

പെരിയ ഇരട്ടക്കൊലപാതക കേസ്; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള നേതാക്കൾ പുറത്തിറങ്ങി, വൻ സ്വീകരണമൊരുക്കി സിപിഎം

ബുംറ ഒന്നും നായകനാകാൻ പോരാ, ടെസ്റ്റ് ടീം നായകൻ ആയി അവരിൽ ഒരാൾ വരണം: മുഹമ്മദ് കൈഫ്