ഐ.പി.എല്ലിലെ മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് രീതിയെ ശക്തമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്റ. മികച്ച തുടക്കം മുതലാക്കി നല്ലരീതിയില്‍ ഫിനിഷ് ചെയ്യാന്‍ പാണ്ഡെയ്ക്ക് കഴിയാത്തതാണ് നെഹ്റയെ ചൊടിപ്പിക്കുന്നത്. സാഹചര്യങ്ങള്‍ക്കൊത്ത് ഉയരാന്‍ സാധിക്കാത്തത് കൊണ്ടാണ് പാണ്ഡെയ്ക്ക് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതെന്ന് നെഹ്റ തുറന്നടിച്ചു.
“ഇന്ത്യന്‍ ടീമില്‍ പാണ്ഡെയ്ക്ക് സ്ഥിരമായി ഇടം ലഭിക്കാത്തത് ഇതുകൊണ്ടാണ്. നേരത്തേ തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിയെങ്കിലും സൂര്യകുമാര്‍ യാദവ്, ഇഷാന് കിഷന്, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം പിന്നാലെ വന്ന് പാണ്ഡെയെ മറികടന്നു. കാരണം അവരുടെ ഗെയിം വ്യത്യസ്തമാണ്. മാത്രമല്ല അവര്‍ അവനെക്കാള്‍ നന്നായി സമ്മര്‍ദ്ദ സാഹചര്യങ്ങളെ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്യുന്നു. അവിടെയാണ് മനീഷ് പാണ്ഡെ പിന്നിലാവുന്നത്” നെഹ്റ പറഞ്ഞു.
സീസണില്‍ സണ്‍റൈസേഴ്സിന്റെ ആദ്യമത്സരത്തില്‍ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്ന പാണ്ഡെ രണ്ടാം മത്സരത്തില്‍ 39 പന്തില്‍ 38 റണ്‍സടിച്ചു. എന്നാല്‍ രണ്ട് മത്സരത്തിലും പരാജയപ്പെടാനായിരുന്നു ഹൈദരാബാദിന്റെ വിധി. പാണ്ഡെ 30 ലധികം ബോളുകള്‍ നേരിട്ടിട്ടുള്ള 14 മത്സരങ്ങളില്‍ 11 എണ്ണത്തിലും സണ്‍റൈസഴ്സ് ദയനീയമായി തോറ്റു എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം.
കൊല്‍ക്കത്തയ്ക്കെതിരായ ആദ്യ മത്സരത്തില്‍ 10 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഹൈദരാബാദ് രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനോട് ആറ് റണ്‍സിനാണ് തോറ്റത്. ഇതില്‍ ബാംഗ്ലരിനെതിരായ മത്സരത്തില്‍ 38 റണ്‍സെടുക്കാന്‍ പാണ്ഡെ 39 ബോളുകള്‍ എടുത്തത് ഏറെ വിമര്‍ശിക്കപ്പെടുന്നുണ്ട്.