സൗത്തിയോട് കൊമ്പുകോര്‍ത്ത് അശ്വിന്‍; രംഗം ശാന്തമാക്കി കാര്‍ത്തിക് (വീഡിയോ)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കിവി പേസര്‍ ടീം സൗത്തിയും തമ്മിലെ വാക്‌പോര് ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മത്സരത്തെ സംഘര്‍ഷഭരിതമാക്കി. അവസാന ഓവറില്‍ സൗത്തിയുടെ പന്തില്‍ അശ്വിന്‍ പുറത്തായശേഷമാണ് ഇരുവരും കൊമ്പുകോര്‍ത്തത്.

ഇരുപതാം ഓവറിന്റെ ആദ്യ പന്തിലായിരുന്നു സംഭവം. സൗത്തിയുടെ പന്തിനെ ക്രീസില്‍ നിന്ന് ചാടിയിറങ്ങി പുള്‍ ചെയ്യാന്‍ ശ്രമിച്ച അശ്വിന്‍ ഡീപ് ബാക്ക്‌വേര്‍ഡ് സ്‌ക്വയറില്‍ നിതീഷ് റാണയുടെ കൈയില്‍ ഒതുങ്ങി. റണ്‍സിനായി ഓടുകയായിരുന്ന അശ്വിനോട് സൗത്തി എന്തോ പറഞ്ഞു. ചുട്ട മറുപടിയുമായി അശ്വിന്‍ സൗത്തിയുടെ നേര്‍ക്കു നിന്നപ്പോള്‍ സ്ഥിതിഗതികള്‍ കൈവിട്ടുപോകുമെന്നു തോന്നി. ഇതിനിടെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും പ്രശ്‌നത്തില്‍ ഇടപെട്ടു. ദിനേശ് കാര്‍ത്തിക്കാണ് അശ്വിനെ ശാന്തനാക്കി ഡഗ് ഔട്ടിലേക്ക് മടക്കിയയച്ചത്.

അശ്വിനും സൗത്തിയും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന് വ്യക്തമല്ല. പിച്ചിലെ സംരക്ഷിത ഭാഗത്തുകൂടി അശ്വിന്‍ ഓടിയതാണ് സൗത്തിയെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു. വെങ്കടേഷ് അയ്യരുടെ ഓവറില്‍ കൊല്‍ക്കത്തയുടെ ത്രോ ഋഷഭ് പന്തിന്റെ ദേഹത്ത് തട്ടിത്തെറിച്ചപ്പോള്‍ ഡല്‍ഹി രണ്ടാം റണ്‍സ് എടുത്തതിനെ പറ്റിയാണ് ഇരുവരും തര്‍ക്കിച്ചതെന്നും സൂചനയുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ